ഹോ​സ്പി​റ്റാ​ലി​റ്റി ഗ​വേ​ഷ​ണ ശി​ൽ​പ​ശാ​ല സ​മാ​പി​ച്ചു
Sunday, January 19, 2020 1:11 AM IST
നി​ല​ന്പൂ​ർ: പാ​ഠ്യ​പ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​കൃ​തി സൗ​ഹൃ​ദ ടൂ​റി​സം വി​ഷ​യ​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഈ ​രം​ഗ​ത്തു കൂ​ടു​ത​ൽ ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും അ​മ​ൽ കോ​ള​ജി​ൽ ന​ട​ന്ന ദ്വി​ദി​ന ദേ​ശീ​യ ഹോ​സ്പി​റ്റാ​ലി​റ്റി ഗ​വേ​ഷ​ണ ശി​ൽ​പ്പ​ശാ​ല ആ​വ​ശ്യ​പ്പെ​ട്ടു.

സ​മാ​പ​ന സം​ഗ​മം പി.​വി അ​ബ്ദു​ൾ വ​ഹാ​ബ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ധു​ര കാ​മ​രാ​ജ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വ​ഷ​ക​ൻ ഡോ.​ബി.​ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ടൂ​റി​സം ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം ത​ല​വ​ൻ ടി. ​ഷ​മീ​ർ ബാ​ബു അ​ധ്യ​ക്ഷ​ത വഹിച്ചു. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് ഡോ.​പി.​എം അ​ബ്ദു​ൾ​സാ​ക്കി​ർ, ഡോ.​കെ.​എ ധ​ന്യ, സി.​എ​ച്ച് അ​ലി ജാ​ഫ​ർ, വി.​കെ ഹ​ഫീ​സ്, എ​സ് അ​നു​ജി​ത്ത്, കെ.​പി ജ​നീ​ഷ് ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി ഡോ.​ബി.​ജോ​ർ​ജ്, ഡോ.​എ​സ്.​പു​ഷ്പ​രാ​ജ്, ചെ​ന്നൈ പ്ര​സി​ഡ​ൻ​സി കോ​ള​ജി​ലെ ഡോ.​എ​ൽ.​സെ​സി​സ് ദാ​സ്ത​ൻ തു​ട​ങ്ങി​യ വി​ദ​ഗ്ധ​ർ ക്ലാ​സു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി 40 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.