ക​ള​ക്ട​ർ​ക്കെ​തി​രേ എം​എ​ൽ​എ നോ​ട്ടീ​സ് ന​ൽ​കി
Sunday, January 19, 2020 1:13 AM IST
നി​ല​ന്പൂ​ർ: ക​ള​ക്ട​ർ​ക്കെ​തി​രേ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ സ്പീ​ക്ക​ർ​ക്കു അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സ് ന​ൽ​കി. തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ ഒൗ​ദ്യോ​ഗി​ക ഫേ​സ്്ബു​ക്ക് പേ​ജു വ​ഴി​യും പ​ത്ര​ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക​യും പൊ​തു​മ​ധ്യ​ത്തി​ൽ അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ​തു.

ത​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ന്നെ അ​റി​യി​ക്കു​ക​യോ ആ​ലോ​ചി​ക്കു​ക​യോ ചെ​യ്യാ​തെ ക​ള​ക്ട​ർ ത​ന്നെ അ​വ​ഹേ​ളി​ച്ച​താ​യും സ്പീ​ക്ക​ർ പി.​ശ്രാ​രാ​മ​കൃ​ഷ്ണ​ന് ന​ൽ​കി​യ അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. ത​ന്‍റെ പ​ദ​വി ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി​യ ക​ള​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ര,ദൃ​ശ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ളു​ടെ കോ​പ്പി​ക​ൾ, ക​ള​ക്ട​റു​ടെ ഒൗ​ദ്യോ​ഗി​ക ഫേ​സ്്ബു​ക്ക് പേ​ജി​ലെ പ​രാ​മ​ർ​ശം എ​ന്നി​വ​യു​ടെ രേ​ഖ​ക​ളും കൈ​മാ​റി.