ഇ​ശ​ലെ​ഴു​ത്ത് പ്ര​തി​ഷേ​ധം
Monday, January 20, 2020 12:24 AM IST
കൊ​ണ്ടോ​ട്ടി: പ​ട​പ്പാ​ട്ടി​ന്‍റെ നാ​ട്ടി​ൽ പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഇ​ശ​ലെ​ഴു​ത്തി​ലൂ​ടെ പ്ര​തി​ഷേ​ധ പ​ട​യോ​ട്ടം ന​ട​ത്തി മാ​പ്പി​ള​പ്പാ​ട്ട് ക​ലാ​കാ​ര·ാ​ർ. മാ​പ്പി​ള​പ്പാ​ട്ട് ര​ച​യി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ശ​ൽ ര​ച​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ഗാ​യ​ക​ൻ വി.​എം.​കു​ട്ടി​യു​ടെ പു​ളി​ക്ക​ലി​ലെ ദാ​റു​സ്സ​ലാം വീ​ട്ടി​ലാ​ണ് നി​മി​ഷ ഗാ​ന​ങ്ങ​ളെ​ഴു​തി​യും പാ​ടി​യും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ക​ലാ​കാ​രന്മാ​ർ പ്ര​തി​ഷേ​ധം തീ​ർ​ത്ത​ത്.
ച​ട​ങ്ങ് ഗാ​യ​ക​ൻ വി.​എം.​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​വി ഹ​സ​ൻ നെ​ടി​യ​നാ​ട് അ​ധ്യ​ക്ഷ​നാ​യി. പ്ര​മു​ഖ ക​വി​ക​ളും മാ​പ്പി​ള​പ്പാ​ട്ട് ര​ച​യി​താ​ക്ക​ളു​മാ​യ ഒ.​എം.​ക​രു​വാ​ര​കു​ണ്ട്, പ​ക്ക​ർ പ​ന്നൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ഡി-​ലി​റ്റ് ല​ഭി​ച്ച വി.​എം.​കു​ട്ടി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ചു.
കാ​നേ​ഷ് പു​നൂ​ർ, ബാ​പ്പു വെ​ള്ളി​പ​റ​ന്പ്, ഫൈ​സ​ൽ എ​ളേ​റ്റി​ൽ, ബാ​പ്പു വാ​വാ​ട്, ഫി​റോ​സ്ബാ​ബു, ഇ.​കെ.​എം പ​ന്നൂ​ർ, സി.​വി.​എ.​കു​ട്ടി ചെ​റു​വാ​ടി, എം.​എ​ച്ച്.​വെ​ള്ളു​വ​നാ​ട്, അ​ഷ്റ​ഫ് പാ​ല​പ്പെ​ട്ടി, ശി​ഹാ​ബ് കാ​രാ​പ്പ​റ​ന്പ്,ഫൈ​സ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗാ​യി​ക വി​ള​യി​ൽ ഫ​സീ​ല, മു​ക്കം​ സാ​ജി​ത, നി​ഷാ മോ​ൾ മു​വാ​റ്റു​പു​ഴ, അ​ഷ്റ​ഫ് കൊ​ടു​വ​ള്ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.