ഒ​ട​മ​ല നേ​ർ​ച്ച​യ്ക്ക് കൊ​ടി​യേ​റി
Monday, January 20, 2020 12:24 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഭ​ക്തി​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഒ​ട​മ​ല മ​ഖാം ആ​ണ്ടു​നേ​ർ​ച്ച​യ്ക്ക് കൊ​ടി​യേ​റി. നാ​ലു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന നേ​ർ​ച്ച​യ്ക്കാ​ണ് സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റാ അം​ഗം സ​യ്യി​ദ് കെ.​പി.​സി ത​ങ്ങ​ൾ വ​ല്ല​പ്പു​ഴ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്നു ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​വും അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥ​ലം മു​ദ​രി​സ് ശ​രീ​ഫ് ഫൈ​സി കാ​ര​ക്കാ​ട് അ​ധ്യ​ക്ഷ​ത വഹിച്ചു. സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ഫ​ഖ്റു​ദീ​ൻ ത​ങ്ങ​ൾ, സെ​ക്ര​ട്ട​റി കു​ഞ്ഞി​മു​ഹ​മ്മ​ദ് ഹാ​ജി, പീ​താം​ബ​ര​ൻ, സു​ലൈ​മാ​ൻ ദാ​രി​മി ഏ​ലം​കു​ളം, ആ​ന​മ​ങ്ങാ​ട് അ​ബ്ദു​റ​ഹ്മാ​ൻ മു​സ്ലി​യാ​ർ, കൊ​ട​ശേ​രി ഇ​ബ്രാ​ഹിം മു​സ്ലി​യാ​ർ, ശ​മീ​ർ ഫൈ​സി ഒ​ട​മ​ല, മു​ഹ​മ്മ​ദ​ലി ഫൈ​സി ചെ​ത്ത​ല്ലൂ​ർ, മു​ഹ​മ്മ​ദ​ലി മു​തു​കു​ർ​ശി, സി.​കെ. മു​ഹ​മ്മ​ദ് ഹാ​ജി, സി.​പി. അ​ശ്റ​ഫ് മൗ​ല​വി, സി.​പി. അ​ബൂ​ബ​ക്ക​ർ ഫൈ​സി, കെ.​കെ. അ​ബൂ​ബ​ക്ക​ർ സ​ഖാ​ഫി, വി. ​മു​ഹ​മ്മ​ദ​ലി അ​ൻ​വ​രി, ആ​സി​ഫ് ഹു​ദ​വി, സി​ദീ​ഖ് റ​ഹ്മാ​നി, അ​ശ്റ​ഫ് അ​ൻ​വ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേയ് ര​ണ്ടാം വാ​ര​ത്തി​ൽ അ​ന്ന​ദാ​ന​ത്തോ​ടെ സ​മാ​പി​ക്കും.