വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചി​ത്ര​ക​ലാ ക്യാന്പ്
Tuesday, January 21, 2020 12:31 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പൂ​ന്താ​നം സാ​ഹി​ത്യോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ല​സ്ടു വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കേ​ര​ളാ ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ചി​ത്ര​ക​ലാ ക്യാന്പ് സം​ഘ​ടി​പ്പി​ക്കും. ഫെ​ബ്രു​വ​രി ഏ​ഴി​ന് കീ​ഴാ​റ്റൂ​ർ പൂ​ന്താ​നം സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. പ്ര​ശ​സ്ത ചി​ത്ര​കാ​രന്മാ​ർ ന​യി​ക്കു​ന്ന ക്യാം​പി​ൽ 40 പേ​ർ​ക്ക് പ്ര​വേ​ശ​നം ന​ൽ​കും.
രാ​വി​ലെ 9:30മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ​യാ​ണ് പ​രി​പാ​ടി. ക്യാന്പ് കേ​ര​ളാ ല​ളി​ത​ക​ലാ അ​ക്കാ​ഡമി സെ​ക്ര​ട്ട​റി പി.​വി.​ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ, പൂ​ന്താ​നം സാ​ഹി​ത്യോ​ത്സ​വം, പി​ഒ കീ​ഴാ​റ്റൂ​ർ, വ​ഴി പ​ട്ടി​ക്കാ​ട് 679325 എ​ന്ന വി​ലാ​സ​ത്തി​ൽ ഫെ​ബ്രു​വ​രി ഒ​ന്നി​ന​കം അ​പേ​ക്ഷ ന​ൽ​ക​ണം. ഫോ​ണ്‍: 9447175044.

യൂത്ത് ടോക്ക്

പെരിന്തൽമണ്ണ: പൗരത്വം ഒൗദാര്യമല്ല; യുവത്വം നിലപാട് പറയുന്നു എന്ന ശീർഷകത്തിൽ 25ന് പെരിന്തൽമണ്ണയിൽ നടക്കുന്ന എസ് വൈഎസ് ജില്ലാ യുവജന റാലിയുടെ ഭാഗമായി സോണ്‍ കമ്മിറ്റി യൂത്ത് ടോക്ക് നടത്തി.
പെരിന്തൽമണ്ണ ടൗണിൽ മുഈനുദ്ദീൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. വിവിധ സർക്കിളുകളിൽ നടന്ന യൂത്ത് ടോക്കിന് സയ്യിദ് മുർതള ശിഹാബ്, ഹംസ സഖാഫി പുത്തൂർ, അബ്ദുറഷീദ് സഖാഫി, മുഹമ്മദലി ബുഖാരി, നാസിർ സഖാഫി ആലിപ്പറന്പ്, ഉസ്മാൻ വഴിപ്പാറ നേതൃത്വം നൽകി.