തെ​രു​വ് നാ​ട​ക​യാ​ത്ര​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Friday, January 24, 2020 12:15 AM IST
മ​ല​പ്പു​റം: ഒ​റ്റ​ത്ത​വ​ണ പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള രം​ഗ​ശ്രീ​യു​ടെ തെ​രു​വ് നാ​ട​ക​ത്തി​ന് പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. പ്ലാ​സ്റ്റി​ക്കി​നെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നും, മാ​ലി​ന്യ സം​സ്കര​ണ​ത്തി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന തെ​രു​വ് നാ​ട​ക​ത്തി​ന് മൂ​ന്നി​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യ ദി​നം സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. പൊ​ന്നാ​നി ഹാ​ർ​ബ​ർ, ഏവി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നാ​ട​കം അ​ര​ങ്ങേ​റി. ആ​ദ്യ ദി​വ​സ​ത്തെ സ​മാ​പ​നം പൊ​ന്നാ​നി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്നു.
സ​മാ​പ​ന​ത്തി​ൽ ന​ഗ​ര​സ​ഭ​ക്കാ​യി തു​ണി സ​ഞ്ചി നി​ർ​മി​ച്ച് ന​ൽ​കി​യ ത​യ്യ​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന പ​ത്ര വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​പി.​മു​ഹ​മ്മ​ദ് കു​ഞ്ഞി നി​ർ​വ​ഹി​ച്ചു.ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷീ​ന സു​ദേ​ശ​ൻ അ​ധ്യ​ക്ഷ​യാ​യി.