ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ പാ​ത​യി​ൽ ആ​ദ്യ രാ​ത്രി ​വ​ണ്ടി​യെ​ത്തി
Friday, January 24, 2020 12:15 AM IST
നി​ല​ന്പൂ​ർ: ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ പാ​ത​യി​ൽ രാ​ത്രി​കാ​ല റെ​യി​ൽ​വേ സ​ർ​വീ​സ് തു​ട​ങ്ങി. പു​ല​ർ​ച്ചെ നി​ല​ന്പൂ​ർ റ​യി​ൽ​വെ സ്റ്റേ​ഷ​നി​ലെ​ത്തി​യ രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​ന് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി. ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ പാ​ത​യി​ൽ രാ​ത്രി ഗ​താ​ഗ​ത​ത്തി​ന് അ​നു​മ​തി​യാ​യ​തോ​ടെ​യാ​ണ് രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ് സ​മ​യ​ക്ര​മം മ​റ്റി​യ​ത്. കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് രാ​ത്രി 8.50ന് ​പു​റ​പ്പെ​ട്ട രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ് പു​ല​ർ​ച്ചെ 5.31ന് ​നി​ല​ന്പൂ​രി​ൽ എ​ത്തി. പാ​ത രാ​ത്രി അ​ട​ച്ചി​ട്ടി​രു​ന്ന​തി​നാ​ൽ ഷൊ​ർ​ണൂ​രി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം പി​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു പ​തി​വ്. ഇ​തു​പ്ര​കാ​രം രാ​ജ്യ​റാ​ണി നി​ല​ന്പൂ​രി​ൽ രാ​വി​ലെ 7.50 ഓ​ടെ​യാ​ണ് എ​ത്തി​യി​രു​ന്ന​ത്.
എ​ന്നാ​ൽ രാ​ത്രി യാ​ത്ര അ​നു​മ​തി ല​ഭി​ച്ച​തോ​ടെ ഷൊ​ർ​ണൂ​രി​ൽ താ​മ​സ​മി​ല്ലാ​തെ രാ​ജ്യ​റാ​ണി ഒ​ന്ന​ര മ​ണി​ക്കൂ​ർ മു​ന്പ് ത​ന്നെ നി​ല​ന്പൂ​രി​ലെ​ത്തു​ന്ന രീ​തി​യി​ലാ​ണ് സ​മ​യ ക്ര​മീ​ക​ര​ണം. പു​ല​ർ​ച്ചെ നാ​ലു​മ​ണി​യോ​ടെ ഷൊ​ർ​ണൂ​രി​ൽ എ​ത്തു​ന്ന രാ​ജ്യ​റാ​ണി ഷൊ​ർ​ണൂ​രി​ൽ നി​ന്ന് 4.15ന് ​നി​ല​ന്പൂ​രി​ലേ​ക്ക് പു​റ​പ്പെ​ടും. 5.55നാ​ണ് നി​ല​ന്പൂ​രി​ൽ എ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് ഷെ​ഡ്യൂ​ൾ ചെ​യ്തെ​ങ്കി​ലും 5.31ത​ന്നെ നി​ല​ന്പൂ​രി​ൽ എ​ത്തി​ചേ​ർ​ന്നു. ഇ​തേ റൂ​ട്ടി​ലു​ള്ള നി​ല​ന്പൂ​ർ ഷൊ​ർ​ണൂ​ർ പാ​സ​ഞ്ച​ർ 7.00ന് ​നി​ല​ന്പൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് 08.45ന് ​ഷൊ​ർ​ണൂ​ർ എ​ത്തും. പാ​ല​ക്കാ​ട്-​നി​ല​ന്പൂ​ർ പാ​സ​ഞ്ച​ർ 7.00ന് ​ഷൊ​ർ​ണൂ​രി​ലെ​ത്തു​ക​യും 7.05ന് ​പു​റ​പ്പെ​ട്ട് 8.50ന് ​നി​ല​ന്പൂ​രെ​ത്തു​ക​യും ചെ​യ്യും. ഗു​ഡ്സ് സ​ർ​വീ​സി​ന് പു​റ​മേ കൂ​ടു​ത​ൽ ട്രെ​യി​ൻ സ​ർ​വി​സു​ക​ളും വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് റെ​യി​ൽ​വേ യാ​ത്ര​ക്കാ​ർ. നി​ല​ന്പൂ​ർ-​മൈ​സൂ​ർ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ, വാ​ട്സ് അ​പ്പ് കൂ​ട്ടാ​യ്മ, വ്യാ​പാ​രി കൂ​ട്ടാ​യ്മ, ഹോ​ട്ട​ൽ ആ​ൻ​ഡ്് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​തി​യ സ​മ​യ​ക്ര​മ​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തി​യ രാ​ജ്യ​റാ​ണി​യു​ടെ ആ​ദ്യ സ​ർ​വീ​സി​ന് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും യാ​ത്രാ​ക്കാ​രാ​യി എ​ത്തി.
യാ​ത്ര​ക്കാ​ർ​ക്ക് മ​ധു​ര​വും ക​ട്ട​ൻ ചാ​യ​യ​വും ന​ൽ​കി​യാ​യി​രു​ന്നു സ്വീ​ക​ര​ണം. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ, നി​ല​ന്പൂ​ർ-​മൈ​സൂ​ർ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി ജോ​ഷോ കോ​ശി, അ​ന​സ് യൂ​ണി​യ​ൻ, വ്യാ​പാ​രി പ്ര​തി​നി​ധി യു.​ന​രേ​ന്ദ്ര​ൻ, വി​നോ​ദ് പി.​മേ​നോ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.