എ​സ്‌വൈഎ​സ് യു​വ​ജ​ന റാ​ലി: പ​താ​ക, കൊ​ടി​മ​ര ജാ​ഥ​ക​ൾ ഇ​ന്ന്
Friday, January 24, 2020 12:15 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പൗ​ര​ത്വം ഒൗ​ദാ​ര്യ​മ​ല്ല; യു​വ​ത്വം നി​ല​പാ​ട് പ​റ​യു​ന്നു എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ നാ​ളെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ക്കു​ന്ന എ​സ്‌വൈഎ​സ് ജി​ല്ലാ യു​വ​ജ​ന റാ​ലി​യു​ടെ ഭാ​ഗ​മാ​യു​ള്ള പ​താ​ക, കൊ​ടി​മ​ര ജാ​ഥ​ക​ൾ ഇ​ന്നു ന​ഗ​രി​യി​ലെ​ത്തും.
വൈ​കീ​ട്ട് മൂ​ന്നി​നു താ​ഴേ​ക്കോ​ട് സ​യ്യി​ദ് അ​ബ്ദു​ല്ലാ​ഹി​ൽ ഐ​ദ​റൂ​സി മ​ഖാ​മി​ൽ നി​ന്ന് സ​യ്യി​ദ് മു​സ്ത​ഫ പൂ​ക്കോ​യ ത​ങ്ങ​ൾ സോ​ണ്‍ നേ​താ​ക്ക​ൾ​ക്കു പ​താ​ക കൈ​മാ​റും. പ​താ​ക ജാ​ഥ​യി​ൽ താ​ഴെ​ക്കോ​ട്, ആ​ലി​പ്പ​റ​ന്പ്, വെ​ട്ട​ത്തൂ​ർ, ഏ​ലം​കു​ളം, പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​ക്കി​ളു​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​ർ അ​നു​ഗ​മി​ക്കും. ഇ​ന്നു വൈ​കീ​ട്ട് ഏ​ഴി​നു ന​ട​ക്കു​ന്ന ആ​ത്മീ​യ സ​മ്മേ​ള​നം സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ അം​ഗം കൊ​ന്പം കെ.​പി മു​ഹ​മ്മ​ദ് മു​സ്ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ന​ത്തു​മം​ഗ​ലം ബൈ​പാ​സി​ൽ ത​റ​യി​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു എ​തി​ർ​വ​ശ​ത്ത് സ​ജ്ജീ​ക​രി​ച്ച ന​ഗ​രി​യി​ലാ​ണ് സ​മ്മേ​ള​നം.നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു പെ​രി​ന്ത​ൽ​മ​ണ്ണ മ​ന​ഴി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്നു റാ​ലി ആ​രം​ഭി​ക്കും. ജി​ല്ല​യി​ലെ പ​തി​നൊ​ന്ന് സോ​ണി​ൽ നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ റാ​ലി​യി​ൽ ക​ണ്ണി​ക​ളാ​കും.
വൈ​കു​ന്നേ​രം ഏ​ഴി​നു പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും. അ​ഖി​ലേ​ന്ത്യാ സു​ന്നി ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്്ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​മു​ഖ ആ​ക്ടി​വി​സ്റ്റ് ജി​ഗ്നേ​ഷ് മെ​വാ​നി (ഗു​ജ​റാ​ത്ത്) മു​ഖ്യാ​തി​ഥി​യാ​കും. സ​മ​സ്ത പ്ര​സി​ഡ​ന്‍റ് ഇ.സു​ലൈ​മാ​ൻ മു​സ്ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.