ജ​ന​കീ​യ​മാ​യി ക​ള​ക്ട​റു​ടെ അ​ദാ​ല​ത്ത്
Friday, January 24, 2020 12:16 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ക്ഷേ​മ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ൽ ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ചു. അ​ങ്ങാ​ടി​പ്പു​റം എം.​പി.​നാ​രാ​യ​ണ​മേ​നോ​ൻ സ്മാ​ര​ക ഹാ​ളി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ 217 പേ​ർ പ​ങ്കെ​ടു​
ത്തു.
ഇ​തി​ൽ 176 പ​രാ​തി​ക​ൾ അ​പേ​ക്ഷ​ക​ർ നേ​രി​ട്ടെ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 41 പ​രാ​തി​ക​ൾ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. പ​രാ​തി​ക​ൾ ക​ള​ക്ട​ർ നേ​രി​ട്ടു കേ​ൾ​ക്കു​ക​യും പ​രി​ഹാ​ര​ത്തി​നാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു. വേ​ദി​യി​ൽ ക​യ​റി പ​രാ​തി സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ടു​ത്തേ​ക്കു ക​ള​ക്ട​ർ ഇ​റ​ങ്ങി​വ​ന്നു പ​രാ​തി​ക​ൾ സ്വീ​ക​രി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ കെ.​എ​സ്.​അ​ഞ്ജു, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (എ​ൽ​ആ​ർ) സ​യ്യി​ദ് അ​ലി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (എ​ൽ.​എ) ഒ.​ഹം​സ, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി.​പ്ര​സ​ന്ന​കു​മാ​രി, ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ ജാ​ഫ​റ​ലി, ജ​യ​ശ്രീ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു.