ബാ​ല​വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ
Saturday, January 25, 2020 12:23 AM IST
എ​ട​ക്ക​ര: പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്നു ആ​ദി​വാ​സി​ക​ൾ കോ​ള​നി വി​ട്ട​തോ​ടെ ബാ​ല​വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​കു​ന്നു. മു​ണ്ടേ​രി ത​ണ്ട​ൻ​ക​ല്ല് കോ​ള​നി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ബാ​ല​വി​ജ്ഞാ​ന കേ​ന്ദ്ര​മാ​ണ് താത്​കാ​ലി​ക​മാ​യി കെ​ട്ടി​യു​ണ്ടാ​ക്കി​യ ഷെ​ഡി​ൽ ദു​രി​തം​പേ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്നു കോ​ള​നി​യി​ലെ ഭൂ​രി​ഭാ​ഗം ആ​ദി​വാ​സി​ക​ളും മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ലേ​ക്കു മാ​റി​യി​രു​ന്നു. ക്വാ​ർ​ട്ടേ​ഴ്സി​നു മു​ന്നി​ൽ കെ​ട്ടി​യു​ണ്ടാ​ക്കി​യ ഷെ​ഡി​ലാ​ണി​പ്പോ​ൾ വി​ജ്ഞാ​ന​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും രേ​ഖ​ക​ളും സൂ​ക്ഷി​ക്കു​ന്ന​തി​നും ഇ​ട​മി​ല്ല. മാ​ത്ര​വു​മ​ല്ല കേ​ന്ദ്ര​ത്തി​ലെ അ​ധ്യാ​പി​ക വ​ത്സ​മ്മ കോ​ള​നി​യി​ൽ താ​മ​സി​ച്ചാ​യി​രു​ന്നു കു​ട്ടി​ക​ളെ പ​ഠി​പ്പി​ച്ചി​രു​ന്ന​ത്. മു​ണ്ടേ​രി​യി​ൽ താ​മ​സി​ക്കാ​ൻ ഇ​ട​മി​ല്ലാ​ത്ത​തി​നാ​ൽ ക​രു​ളാ​യി മൈ​ലം​പാ​റ സ്വ​ദേ​ശി​നി​യാ​യ ഇ​വ​രി​പ്പോ​ൾ നി​ത്യ​വും വീ​ട്ടി​ൽ പോ​യി വ​രേ​ണ്ട സ്്ഥി​തി​യാ​ണ്. നി​ത്യ​വും എ​ഴു​പ​ത്തി​യ​ഞ്ച് രൂ​പ​യോ​ളം ബ​സ്ചാ​ർ​ജ് ന​ൽ​ക​ണം. നാ​ലാ​യി​രം രൂ​പ മാ​ത്ര​മാ​ണി​വ​രു​ടെ വേ​ത​നം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ധ്യാ​പി​ക ഏ​റെ ദു​രി​ത​ത്തി​ലാ​ണ്. കു​ട്ടി​ക​ൾ​ക്കു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ളും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും സൂ​ക്ഷി​ക്കാ​നെ​ങ്കി​ലും ഒ​രി​ടം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.