മു​ണ്ടേ​രി വ​ന​മേ​ഖ​ല​യി​ൽ മാ​വോ​യി​സ്റ്റു​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ
Saturday, January 25, 2020 12:23 AM IST
എ​ട​ക്ക​ര: ത​ണ്ട​ർ​ബോ​ൾ​ട്ടിന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ണ്ടേ​രി വ​ന​മേ​ഖ​ല​യി​ൽ മാ​വോ​യി​സ്റ്റു​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി.
ക​ഴി​ഞ്ഞ ദി​വ​സം ത​ണ്ട​ൻ​ക​ല്ല് കോ​ള​നി​യി​ലും മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ടം രാ​ത്രി​കാ​ല തൊ​ഴി​ലാ​ളി​ക​ൾ​ക്കു മു​ന്നി​ലും നാ​ലം​ഗ മാ​വോ​യി​സ്റ്റ് സം​ഘം എ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. പു​ല​ർ​ച്ചെ വ​ന​ത്തി​ൽ തെ​ര​ച്ചി​ലി​നി​റ​ങ്ങി​യ സം​ഘം വൈ​കി​ട്ടോ​ടെ മ​ട​ങ്ങി.
വാ​ണി​യം​പു​ഴ വ​ന​മേ​ഖ​ല​യി​ലാ​യി​രു​ന്നു സേ​ന​യു​ടെ പ​രി​ശോ​ധ​ന. വ​യ​നാ​ട് ജി​ല്ല​യു​മാ​യും ത​മി​ഴ്നാ​ട് അ​തി​ർ​ത്തി വ​ന​മേ​ഖ​ല​യു​മാ​യി ചേ​ർ​ന്നു കി​ട​ക്കു​ന്ന​താ​ണ് നി​ല​ന്പൂ​ർ വ​ന​മേ​ഖ​ല.