മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം: നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി
Sunday, January 26, 2020 12:46 AM IST
എ​ട​ക്ക​ര: മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം നി​ല​നി​ൽ​ക്കു​ന്ന നി​ല​ന്പൂ​ർ വ​ന​മേ​ഖ​ല​യി​ൽ റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം മാ​വോ​യി​സ്റ്റു​ക​ൾ എ​ത്തി​യ മു​ണ്ടേ​രി വ​ന​മേ​ഖ​ല പൂ​ർ​ണ​മാ​യും ത​ണ്ട​ർ​ബോ​ൾ​ട്ട് സേ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. മി​ക്ക​യി​ട​ങ്ങ​ളി​ലും സാ​യു​ധ പോ​ലീ​സി​നെ വി​ന്യ​സി​പ്പി​ച്ചി​ട്ടു​ണ്ട്.

പോ​ത്തു​ക​ൽ, വ​ഴി​ക്ക​ട​വ്, എ​ട​ക്ക​ര, പൂ​ക്കോ​ട്ടും​പാ​ടം, നി​ല​ന്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്ക് ക​ർ​ശ​ന സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം മു​ണ്ടേ​രി വ​ന​മേ​ഖ​ല സാ​യു​ധ പോ​ലി​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലും നി​യ​ന്ത്ര​ണ​ത്തി​ലു​മാ​ണ്. ത​ണ്ട​ർ​ബോ​ൾ​ട്ട് സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​വും പ​ക​ലും വ​ന​മേ​ഖ​ല​യി​ൽ തെ​ര​ച്ചി​ൽ തു​ട​രു​ന്നു​മു​ണ്ട്. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള​ത്.