എ​ഴു​ത്ത​ച്ഛ​ൻ മ​ഹാ​ജ​ന​സ​ഭ സ്ഥാ​പ​ന ദി​നാ​ഘോ​ഷം ഇ​ന്ന്
Sunday, January 26, 2020 12:48 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എ​ഴു​ത്ത​ച്ഛ​ൻ മ​ഹാ​ജ​ന​സ​ഭ​യു​ടെ 20ാം സ്ഥാ​പ​ന​ദി​നാ​ഘോ​ഷം കേ​ന്ദ്ര​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു ന​ട​ക്കും. ഉ​ച്ച​യ്ക്കു ശേ​ഷം മൂ​ന്നി​നു പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡ​വ​ല​പ്പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ നി​ന്നു സീ​നി​യ​ർ സ​യ​ൻ​റി​സ്റ്റാ​യി വി​ര​മി​ച്ച വേ​ണു​ഗോ​പാ​ല​ൻ മ​ണ്ണി​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​രാ​വു​ണ്ണി​ക്കു​ട്ടി എ​ഴു​ത്ത​ച്ഛ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.