ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മ ക​ണ്‍​വെ​ൻ​ഷ​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തു​ട​ക്കം
Tuesday, January 28, 2020 12:53 AM IST
എ​ട​ക്ക​ര: മാ​ർ​ത്തോ​മ സ​ഭ​യു​ടെ 67-ാമ​ത് കു​ന്നം​കു​ളം​മ​ല​ബാ​ർ ഭ​ദ്രാ​സ​ന ക​ണ്‍​വ​ൻ​ഷ​ന് ചു​ങ്ക​ത്ത​റ​യി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യ തു​ട​ക്കം. ശാ​ലേം മാ​ർ​ത്തോ​മ പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ക​ണ്‍​വെ​ൻ​ഷ​ൻ സി​റോ മ​ല​ബാ​ർ സ​ഭ ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ബി​ഷ​പ് മാർ ജോ​സ​ഫ് പാം​പ്ളാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നു​ഷ്യ​ൻ ഭൗ​തി​ക​മാ​യി നേ​ടു​ന്ന​തൊ​ന്നും ശാ​ശ്വ​ത​മ​ല്ലെ​ന്നും ദൈ​വ​മാ​ണ് യ​ഥാ​ർ​ഥ സ​ന്പ​ത്തെ​ന്നും ബി​ഷ​പ് ഓ​ർ​മി​പ്പി​ച്ചു. അ​വ​ന​വ​നി​ലെ തി​ൻ​മ​യാ​ണ് യ​ഥാ​ർ​ഥ ശ​ത്രു. ന​ൻ​മ പ്ര​വ​ർ​ത്തി കൊ​ണ്ടു മാ​ത്ര​മേ ഇ​തി​നെ എ​തി​രി​ടാ​ൻ ക​ഴി​യു എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
കു​ന്നം​കു​ളം​-മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​പ്പി​സ്ക്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ റ​വ.​തോ​മ​സ് കോ​ശി, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ.​കെ.​വി.​ചെ​റി​യാ​ൻ, റ​വ.​ഐ​പ് ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭ​ദ്രാ​സ​ന​ത്തി​ലെ ആ​ത്മീ​യ, സാ​മൂ​ഹ്യ, കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന സ്റ്റാ​ളു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ന​ട​ന്ന പ​ഠ​ന സ​മ്മേ​ള​ന​ത്തി​നും രാ​ത്രി യോ​ഗ​ത്തി​നും റ​വ.​ഡോ.​സാം പി.​തോ​മ​സ് നേ​തൃ​ത്വം ന​ൽ​കി.