അ​ന​ധി​കൃ​ത പ​ന്നി​ഫാം അ​ട​ച്ച് പൂ​ട്ടു​മെ​ന്ന് ആ​രോ​ഗ്യവ​കു​പ്പ്
Wednesday, January 29, 2020 12:05 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ള​ക്ക​ൽ വി​ജ​യ​പു​ര​ത്ത് അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ന്നി​ഫാം അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​വി​ടെ അ​ന​ധി​കൃ​ത ഫാം ​പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​യെ തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​അ​രു​ണ്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചൊ​വ്വാ​ഴ്ച്ച 12 മ​ണി​യോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​മി​ൽ ഏ​ഴ് അ​റ​ക​ളി​ലാ​യി കു​ഞ്ഞു​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 150 ഓ​ളം പ​ന്നി​ക​ളാ​ണു​ള്ള​ത.് വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധം മൂ​ലം മൂ​ക്ക് പൊ​ത്തി പി​ടി​ച്ചാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് പ്ര​വ​ർ​ത്ത​ക​ർ പ​രി​ശോ​ധ​ന പൂ​ർ​ത്തി​ക​രി​ച്ച​ത്.
ഫാം ​അ​ന​ധി​കൃ​ത​മാ​ണെ​ന്നും ഉ​ട​മ​ക​ളാ​യ മൂ​ന്ന് പേ​രെ​യും വി​ളി​ച്ചു വ​രു​ത്തി നോ​ട്ടീ​സ് ന​ൽ​കു​മെ​ന്നും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു. കൂ​ടാ​തെ മൂ​ന്ന് വ​ർ​ഷ​മാ​യി അ​ന​ധി​കൃ​ത​മാ​യി ഫാം ​പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നാ​ൽ ഇ​വ​രി​ൽ നി​ന്ന് പി​ഴ​യും ഈ​ടാ​ക്കും.
അ​തോ​ടൊ​പ്പം ഇ​ത് അ​ട​ച്ച് പൂ​ട്ടു​ന്ന​തി​ന് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. ത​ങ്ങ​ൾ കു​ളി​ക്കാ​നും അ​ല​ക്കാ​നും ഉ​പ​യോ​ഗി​ക്കു​ന്ന തോ​ട്ടി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന പ​ന്നി​ഫാം അ​ട​ച്ച് പൂ​ട്ട​ണ​മെ​ന്ന് കോ​ള​നി നി​വാ​സി​ക​ളാ​യ സു​മ​തി​യും ദേ​വ​നും ആ​വ​ശ്യ​പ്പെ​ട്ടു.
പ​രി​ശോ​ധ​ന​ക്ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് പു​റ​മെ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ്, ജെ​പി​എ​ച്ച്എ​ൻ ലി​ജി തോ​മ​സ്, ആ​ശാ പ്ര​വ​ർ​ത്ത​ക മി​നി മോ​ഹ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.