ഹ​ജ്ജ് ടെ​ൻ​ഡ​ർ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ഫെ​ബ്രു​വ​രി മൂ​ന്നി​ലേ​ക്ക് മാ​റ്റി
Wednesday, January 29, 2020 12:07 AM IST
കൊ​ണ്ടോ​ട്ടി: ഇ​ന്ത്യ​യി​ൽ നി​ന്നു​ള​ള ഈ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നു​ള​ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ വ്യോ​മയാ​ന മ​ന്ത്രാ​ല​യം ഫെ​ബ്രു​വ​രി മൂ​ന്നി​ലേ​ക്ക് മാ​റ്റി. ഹ​ജ്ജ് സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ൻ ത​യാ​റു​ള​ള വി​മാ​ന​ങ്ങ​ളി​ൽ നി​ന്ന് ഈ ​മാ​സം 27 വ​രെ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് ജി​ദ്ദ, മ​ദീ​ന എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള​ള വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും സ​മ​യ​ത്തി​ലും മാ​റ്റം വ​രു​ത്തി​യ​തി​നാ​ൽ ഫെ​ബ്രു​വ​രി മൂ​ന്നി​ലേ​ക്ക് ടെ​ൻ​ഡ​ർ നീ​ട്ടു​കാ​യി​രു​ന്നു. ആ​ദ്യം പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദേ​ശ​ത്തി​ൽ മ​ദീ​ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങേ​ണ്ട നാ​ലു എം​പാ​ർ​ക്കേ​ഷ​ൻ പോ​യി​ന്‍റു​ക​ളി​ൽ നി​ന്നു​ള​ള വി​മാ​ന​ങ്ങ​ൾ​ക്ക് സ​മ​യ​സ്ലോ​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ജി​ദ്ദ​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ജി​ദ്ദ​യി​ലേ​ക്ക് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​രു​ന്ന ര​ണ്ട് വി​മാ​ന​ങ്ങ​ൾ മ​ദീ​ന​യി​ലേ​ക്കും മാ​റ്റി. ഇ​തോ​ടെ വി​മാ​ന​ക്ക​ന്പ​നി​ക​ൾ​ക്ക് ടെ​ൻ​ഡ​റി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തേ​ണ്ടി വ​ന്നു.
ഇ​ന്ത്യ​യി​ൽ നി​ന്ന് ജി​ദ്ദ, മ​ദീ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കാ​ണ് 22 ഹ​ജ്ജ് എം​പാ​ർ​ക്കേ​ഷ​ൻ പോ​യി​ന്‍റു​ക​ളി​ൽ നി​ന്ന് വി​മാ​ന​ങ്ങ​ൾ പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന​ത്. ഇ​തി​ൽ 11 ഇ​ട​ങ്ങ​ളി​ൽ നി​ന്ന് മ​ദീ​ന​യി​ലേ​ക്കും 11 ഇ​ട​ങ്ങ​ളി​ൽ നി​ന്ന് ജി​ദ്ദ​യി​ലേ​ക്കു​മാ​യി​രു​ന്നു ടെ​ൻ​ഡ​ർ ആ​ദ്യം ക്ഷ​ണി​ച്ചി​രു​ന്ന​ത്.
എ​ന്നാ​ൽ മ​ദീ​ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ങ്ങ​ൾ​ക്ക് ലാ​ൻ​ഡിം​ങ് സ​മ​യ​സ്ലോ​ട്ട് ല​ഭി​ക്കാ​ത്ത​തി​നാ​ൽ മ​ദീ​ന​യി​ലേ​ക്ക് നി​ശ്ച​യി​ച്ചി​രു​ന്ന ഭോ​പ്പാ​ൽ, ഗോ​ഹ​ട്ടി, നാ​ഗ്പൂ​ർ, ശ്രീ​ന​ഗ​ർ എ​ന്നീ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നു​ള​ള വി​മാ​ന​ങ്ങ​ൾ ജി​ദ്ദ​യി​ലേ​ക്ക് മാ​റ്റി ടെ​ൻ​ഡ​ർ പു​ന​ക്ര​മീ​ക​രി​ച്ചു. ഇ​തി​ന് പ​ക​രം ജി​ദ്ദ​യി​ലേ​ക്ക് ഷെ​ഡ്യൂ​ൾ ചെ​യ്തി​രു​ന്ന ല​ക്നൗ, ജ​യ്പൂ​ർ എ​ന്നി​വ​ട​ങ്ങ​ളി​ലെ സ​ർ​വ്വീ​സു​ക​ൾ മ​ദീ​ന​യി​ലേ​ക്കും മാ​റ്റി. ഫെ​ബ്രു​വ​രി മൂ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി​യോ​ടെ ടെ​ൻ​ഡ​ർ പ്ര​ഖ്യാ​പി​ക്കും.
രാ​ജ്യ​ത്തെ 1,25,025 പേ​ർ​ക്കാ​ണ് വി​മാ​ന​ങ്ങ​ളി​ൽ സീ​റ്റ് വി​മാ​ന ക​ന്പ​നി​ക​ൾ ഒ​രു​ക്കേ​ണ്ട​ത്. ഹ​ജ്ജ് സ​ർ​വീ​സു​ക​ൾ ജൂ​ണ്‍ 22 മു​ത​ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.