മ​തേ​ത​ര​പൗ​ര​ത്വ സം​ഗ​മം
Wednesday, January 29, 2020 12:07 AM IST
മ​ല​പ്പു​റം : ജ​ന​ശ്രീ സു​സ്ഥി​ര വി​ക​സ​ന മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി ര​ണ്ടി​ന് മ​തേ​ത​ര പൗ​ര​ത്വ സം​ഗ​മം എ​ന്ന പ്ര​മേ​യ​വു​മാ​യി സ​മ്മേ​ള​നം ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജൈ​വ​ശ്രീ ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും. മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.​എം.​ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എം​എ​ൽ​എ​മാ​രാ​യ എ.​പി.​അ​നി​ൽ​കു​മാ​ർ, പി.​ഉ​ബൈ​ദു​ള്ള, കെ​പി​സി​സി ജ​ന.​സെ​ക്ര​ട്ട​റി വി.​എ. ക​രീം, ജ​ന​ശ്രീ സം​സ്ഥാ​ന​മി​ഷ​ൻ സെ​ക്ര​ട്ട​റി ബി.​എ​സ്.​ബാ​ല​ച​ന്ദ്ര​ൻ, സം​സ്ഥാ​ന ട്ര​ഷ​റ​ർ ല​തീ​കാ സു​ഭാ​ഷ്, ത​ന്പാ​നൂ​ർ ര​വി,, കൊ​ല്ലം പ​ണി​ക്ക​ർ, എ​ൻ. എ. ​ക​രീം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
കേ​ര​ള സം​സ്ഥാ​ന​ത്ത് 14 ജി​ല്ല​ക​ളി​ലും വ്യാ​പ​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​രി​ത​ര സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​ണ് ജ​ന​ശ്രീ സു​സ്ഥി​ര വി​ക​സ​ന മി​ഷ​ൻ. ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ളി​ലൂ​ന്നി സ​മൂ​ഹ​ത്തി​ലെ പാ​വ​പ്പെ​ട്ട​വ​രു​ടെ​യും ഇ​ട​ത്ത​ട്ടു​കാ​രു​ടെ​യും സാ​ന്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ വ​ള​ർ​ച്ച​യാ​ണ് ജ​ന​ശ്രീ​യു​ടെ ല​ക്ഷ്യം. ജ​ന​ശ്രീ സം​ഘ​ങ്ങ​ളു​ടെ വ​ലി​യ ശൃം​ഖ​ല ത​ന്നെ കേ​ര​ള​ത്തി​ലു​ണ്ട്.