മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലേ​ക്കു പ്ര​തി​ഷേ​ധ മാ​ർ​ച്ച്
Wednesday, January 29, 2020 12:10 AM IST
മ​ഞ്ചേ​രി:​പൗ​ര​ത്വ ര​ജി​സ്റ്റ​ർ ന​ട​പ്പാ​ക്കാ​നു​ള​ള മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യു​ടെ നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​മി​തി ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. ന​ഗ​ര​സ​ഭ​യു​ടെ അ​റി​വോ​ടു കൂ​ടി​യാ​ണ് എ​ൻ​പി​ആ​ർ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​തെ​ന്നും വി​വാ​ദ​മാ​യ​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ പ​ഴി​ചാ​രി പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​മി​തി ആ​രോ​പി​ച്ചു. ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്റ്റ​ർ പു​തു​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള വി​വ​ര ശേ​ഖ​ര​ണ​ത്തി​നു അ​ധ്യാ​പ​ക​രെ വി​ട്ടു ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യപ്പെ​ട്ട് മ​ഞ്ചേ​രി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി സ്കൂ​ളു​ക​ളി​ലേ​ക്കു ക​ത്ത​യ​ച്ച സം​ഭ​വം ന​ഗ​ര​സ​ഭ​യു​ടെ അ​റി​വോ​ടു കൂ​ടി​യാ​ണെ​ന്നും വി​വാ​ദ​മാ​യ​പ്പോ​ൾ മാ​ത്ര​മാ​ണ് ഭ​ര​ണ​സ​മി​തി നോ​ട്ടീ​സ് പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​യ​തെ​ന്നും ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​മി​തി ആ​രോ​പി​ച്ചു. ജ​ന​താ​ദ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എം സ​ഫ​റു​ള്ള മാ​ർ​ച്ച് ഉ​ദ്്ഘാ​ട​നം ചെ​യ്തു. അ​സൈ​ൻ കാ​രാ​ട്ട്. വി.​അ​ജി​ത്ത് കു​മാ​ർ, ഫി​റോ​സ് ബാ​ബു, പി. ​ഉ​ബൈ​ദ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം

മ​ല​പ്പു​റം: കേ​ര​ള കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ നി​ന്നു പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​രി​ൽ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​വ​ർ ഉ​ൾ​പ്പെ​ടെ മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ത്ത​വ​രു​ണ്ടെ​ങ്കി​ൽ 31ന​കം അ​ക്ഷ​യ മു​ഖേ​ന മ​സ്റ്റ​റിം​ഗ്് ചെ​യ്യ​ണം. അ​ല്ലാ​ത്ത പ​ക്ഷം പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​ത​ല്ല. മ​സ്റ്റ​റിം​ഗ് ചെ​യ്യാ​ൻ പ്ര​യാ​സം നേ​രി​ടു​ന്ന​വ​ർ ക്ഷേ​മ​നി​ധി​യു​ടെ ജി​ല്ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.