റേ​ഷ​ന്‍​ക​ട​യി​ലെ മോ​ഷ​ണം: വ്യാ​ജ​ പ​രാ​തി ന​ല്‍​കി​യ ക​ട​യു​ട​മ​യെ റി​മാ​ന്‍​ഡ് ചെ​യ്തു
Tuesday, February 18, 2020 12:25 AM IST
വെ​ള്ള​മു​ണ്ട: റേ​ഷ​ന്‍​ക​ട​യി​ലെ ധാ​ന്യ​ങ്ങ​ള്‍ മോ​ഷ​ണം പോ​യെ​ന്ന വ്യാ​ജ​പ​രാ​തി ന​ല്‍​കി​യ ക​ട​യു​ട​മ​യെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. വെ​ള്ള​മു​ണ്ട മൊ​ത​ക്ക​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന റേ​ഷ​ന്‍​ക​ട​യു​ട​മ വാ​ഴ​യി​ല്‍ അ​ഷ്‌​റ​ഫി​നെ(45)​യാ​ണ് മാ​ന​ന്ത​വാ​ടി കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​ത്.
ഇ​യാ​ളു​ടെ പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് പോ​ലീ​സ് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. റേ​ഷ​ന്‍ ക​ട​യി​ല്‍ നി​ന്നും 257 ചാ​ക്ക് ധാ​ന്യ​ങ്ങ​ള്‍ മോ​ഷ​ണം പോ​യെ​ന്ന പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് പ​രാ​തി​ക്കാ​ര​നാ​യ ലൈ​സ​ന്‍​സി​ക്കെ​തി​രേ വെ​ള്ള​മു​ണ്ട പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.
ജ​നു​വ​രി 22 നാ​ണ് ക​ട​യി​ല്‍ നി​ന്നും 239 ചാ​ക്ക് അ​രി​യും 18 ചാ​ക്ക് ഗോ​ത​മ്പും മോ​ഷ​ണം പോ​യ​താ​യി​കാ​ണി​ച്ച് അ​ഷ്‌​റ​ഫ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ പോലീസ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‌ ആ​ദി​വാ​സി​ക​ള്‍​ക്ക് ന​ല്‍​കാ​നു​ള്ള ധാ​ന്യ​ങ്ങ​ളു​ള്‍​പ്പെ​ടെ ക​ട​യു​ട​മ മ​റി​ച്ചു​വി​റ്റ​താ​യി വി​വ​രം ല​ഭി​ച്ചു. സ്‌​റ്റോ​ക്കി​ലു​ണ്ടാ​യ കു​റ​വ് മ​റ​ച്ചു​വയ്ക്കാ​നാ​ണ് മോ​ഷ​ണ​നാ​ട​കം ന​ട​ത്തി​യ​ത്. മാ​ന​ന്ത​വാ​ടി മു​ന്‍​സി​ഫ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യെ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

ജ​യി​ലി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ൾ ന​ൽ​കും

മ​ഞ്ചേ​രി : മ​ഞ്ചേ​രി സ്പെ​ഷ​ൽ സ​ബ്ജ​യി​ൽ ലൈ​ബ്ര​റി​യി​ലേ​ക്കു മ​ഞ്ചേ​രി ’പു​സ്ത​ക​പ്പൂ​രം’ പു​സ്ത​ക​ങ്ങ​ൾ ന​ൽ​കു​ന്നു. പ്ര​സാ​ധ​ക​ർ, എ​ഴു​ത്തു​കാ​ർ, വാ​യ​ന​ക്കാ​ർ എ​ന്നി​വ​രി​ൽ നി​ന്നു ശേ​ഖ​രി​ച്ച പു​സ്ത​ക​ങ്ങ​ളാ​ണ് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്.
ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് 4.30ന് ​ജ​യി​ലി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ല​പ്പു​റം ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ്് ഡോ. ​കെ.​കെ ബാ​ല​ച​ന്ദ്ര​ൻ സൂ​പ്ര​ണ്ട് മു​ഹ​മ്മ​ദ് ഷി​യാ​ദി​നു കൈ​മാ​റും. ച​ട​ങ്ങി​ൽ ര​വീ​ന്ദ്ര​ൻ മം​ഗ​ല​ശേ​രി, ജ​യ​പ്ര​കാ​ശ് കാ​ന്പു​റം എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.