മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​ന് മ​ർ​ദി​ച്ച കേ​സ്: പ്രതിക്ക് ജാ​മ്യ​മി​ല്ല
Tuesday, February 18, 2020 12:25 AM IST
മ​ഞ്ചേ​രി: മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​ലു​ള്ള വി​രോ​ധം മൂ​ലം യു​വാ​വി​നെ ഇ​രു​ന്പു​വ​ടി​കൊ​ണ്ട​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു​വെ​ന്ന കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി. അ​രീ​ക്കോ​ട് ഉൗ​ർ​ങ്ങാ​ട്ടി​രി മൂ​ർ​ക്ക​നാ​ട് സ്വ​ദേ​ശി​ക​ളാ​യ വ​യ​ലി​ല​ക​ത്ത് ഷി​ബി​ൽ (34), ക​ട്ട​യാ​ട​ൻ ഷി​ഹാ​ബു​ദ്ദീ​ൻ (58) എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്. ജ​നു​വ​രി 21നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​രാ​തി​ക്കാ​ര​നാ​യ മു​ക്കം പ​ന്നി​ക്കോ​ട് തെ​ഞ്ചേ​രി​പ​റ​ന്പ് ഷാ​ജി ഫൈ​സ​ലി (38) നാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. ഷാ​ജി ഫൈ​സ​ൽ ജോ​ലി ചെ​യ്യു​ന്ന തെ​ര​ട്ട​മ്മ​ലി​ലെ ഹോ​ളോ​ബ്രി​ക്സ് ക​ട​യി​ലേ​ക്ക് പ്ര​തി​ക​ൾ അ​തി​ക്ര​മി​ച്ച് ക​യ​റി മ​ദ്യം വാ​ങ്ങാ​ൻ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​ന​ൽ​കാ​ത്ത​തി​ന് യു​വാ​വി​നെ ഇ​രു​ന്പ് വ​ടി കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. അ​രീ​ക്കോ​ട് പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.