വി​ദ്യാ​ർ​ഥി​ക​ളെ പീ​ഡി​പ്പി​ച്ച ക​ട​യു​ട​മയ്​ക്ക് ജാ​മ്യ​മി​ല്ല
Wednesday, February 19, 2020 12:56 AM IST
മ​ഞ്ചേ​രി: 10, 12 വയസ് പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​രാ​ക്കി​യെ​ന്ന കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ക​ട​യു​ട​മ​യു​ടെ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി പോ​ക്സോ​സ്പെ​ഷ​ൽ കോ​ട​തി ത​ള്ളി. തി​രൂ​ര​ങ്ങാ​ടി കൊ​ടു​വാ​യൂ​ർ എ​ആ​ർ ന​ഗ​ർ താ​മ​ര​ക്കു​ണ്ടി​ൽ ര​ഞ്ജി​ത്ത് (40) ന്‍റെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്.
സ്കൂ​ൾ പ​രി​സ​ര​ത്ത് ക​ട​ന​ട​ത്തു​ന്ന പ്ര​തി കു​ട്ടി​ക​ളെ വ​ശീ​ക​രി​ച്ച് ക​ട​യ്ക്ക​ക​ത്ത് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. 12 വ​യ​സു​കാ​ര​നെ ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി 17നും ​പ​ത്തു വ​യ​സു​കാ​ര​നെ 22നും ​പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്.​24ന് ​തി​രൂ​ര​ങ്ങാ​ടി പോ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.