കു​റു​വ സ്കൂ​ളി​ൽ സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണം
Wednesday, February 19, 2020 12:59 AM IST
മ​ക്ക​ര​പ​റ​ന്പ്: കു​റു​വ എ​യു​പി സ്കൂ​ൾ ബ​സി​ൽ നി​ന്നു തെ​റി​ച്ചു വീ​ണു മ​രി​ച്ച വി​ദ്യാ​ർ​ഥി് കൂ​ട്ടി​ല​ങ്ങാ​ടി മു​ഞ്ഞ​ക്കു​ള​ത്തെ ഫ​ർ​സീ​ൻ അ​ഹ്മ​ദി​ന്‍റെ ഓ​ർ​മ​ക​ളു​മാ​യി സ്കൂ​ളി​ൽ സു​ര​ക്ഷ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണ​വും ഓ​രോ ചു​വ​ടും സു​ര​ക്ഷ​യോ​ടെ എ​ന്നി പേ​രി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. എ​യു​പി സ്കൂ​ൾ കു​റു​വ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ര​ക്ഷാ​സ​മി​തി ത​യാ​റാ​ക്കി​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണം മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി.​എ..​സ​ലാം നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ൾ സ്കൂ​ളി​ലും റോ​ഡു​ക​ളി​ലും പാ​ലി​ക്കേ​ണ്ട സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ളെ​ക്കുറി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് മ​ല​പ്പു​റം ട്രാ​ഫി​ക് എ​എ​സ്ഐ. ഫി​ലി​പ്പ് മ​ന്പാ​ട് ന​യി​ച്ചു. സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും സ്കൂ​ളി​നു വേ​ണ്ടി സ​ർ​വീ​സ് ന​ട​ത്തു​ന്ന ഡ്രൈ​വ​ർ​മാ​രും പ​ങ്കെ​ടു​ത്തു.
മാ​നേ​ജ​ർ ഡോ. ​അ​ബ്ദു​റ​ഹ്മാ​ൻ മു​ബാ​റ​ക്, ഹെ​ഡ്മാ​സ്റ്റ​ർ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​പി.​മു​ഹ​മ്മ​ദ് മു​സ്ത​ഫ, എ. ​അ​ബ്ദു​സ​ലാം, വി. ​മെ​ഹ​ബൂ​ബ്, നൗ​ഷാ​ദ് മ​ണ്ണി​ശേ​രി എ​ന്നി​വ​ർ പ്രസംഗിച്ചു.