വി​ക​സ​ന സെ​മി​നാ​ർ: 15.93 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി
Wednesday, February 19, 2020 1:01 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ 2020-21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 15.93 കോ​ടി​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​ക്ക് ന​ഗ​ര​സ​ഭ വി​ക​സ​ന സെ​മി​നാ​റി​ൽ രൂ​പം ന​ൽ​കി. പ​തി​മൂ​ന്നാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി വി​ക​സ​ന രേ​ഖ ത​യാ​റാ​ക്കു​ന്ന ഘ​ട്ട​ത്തി​ൽ വി​ഭാ​വ​നം ചെ​യ്ത സു​സ്ഥി​ര വി​ക​സ​ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ഈ ​പ​ദ്ധ​തി​ക്കാ​ല​ത്ത് ന​ഗ​ര​സ​ഭ ഉൗ​ന്ന​ൽ ന​ൽ​കി​ട്ടു​ള്ള​ത്. ഉ​ൽ​പാ​ദ​ന മേ​ഖ​ല​യു​ടെ സ്ഥാ​യി​യാ​യ വ​ള​ർ​ച്ച, പ​രി​സ്ഥി​തി പ്ര​കൃ​തി ആ​വാ​സ​വ്യ​വ​സ്ഥ എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണം, മാ​ന​വ​വി​ഭ​വ​ശേ​ഷി​യു​ടെ സ​ന്പൂ​ർ​ണ വി​ക​സ​നം, പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ സാ​മൂ​ഹി​ക​സു​ര​ക്ഷ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ സ​ന്പൂ​ർ​ണ ന​വീ​ക​ര​ണം എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​ട്ടു​ള്ള​ത്. 2016ൽ ​പ​തി​മൂ​ന്നാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യോ​ടൊ​പ്പം ആ​രം​ഭി​ച്ച ര​ജ​ത ജൂ​ബി​ലി മി​ഷ​ൻ പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ പ്ര​ത്യേ​ക ല​ക്ഷ്യം വ​ച്ചു​ള്ള​ത് കൂ​ടി​യാ​ണ് പ​ദ്ധ​തി നി​ർ​ദേ​ശം. ഓ​രോ വ​ർ​ഷ​വും സം​യോ​ജ​ന​മി​ല്ലാ​ത്ത​തും പ​ര​സ്പ​ര ബ​ന്ധ​മി​ല്ലാ​ത്ത​തു​മാ​യ പ​ദ്ധ​തി​ക​ളും പ്ര​ഖ്യാ​പ​ന​ങ്ങ​ളും ന​ട​ത്തു​ക​യെ​ന്ന​തി​ന​പ്പു​റം ക്ര​മ​ബ​ന്ധി​ത​വും സു​സ്ഥി​ര​വു​മാ​യ വി​ക​സ​ന തു​ട​ർ​ച്ച​ക്കാ​ണ് പ​ദ്ധ​തി​യി​ൽ ഉൗ​ന്ന​ൽ.
വി​ക​സ​ന സെ​മി​നാ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​ഷി അ​നി​ൽ രാ​ജ് അ​ധ്യ​ക്ഷ​യാ​യി. ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ എം.​കെ.​ശ്രീ​ധ​ര​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു, പ്ര​തി​പ​ക്ഷ നേ​താ​വ് താ​മ​ര​ത്ത് ഉ​സ്മാ​ൻ, സെ​ക്ര​ട്ട​റി എ​സ്.​അ​ബ്ദു​ൽ സ​ജിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കെ.​സി.​മൊ​യ്തീ​ൻ കു​ട്ടി സ്വാ​ഗ​ത​വും പ്ലാ​ൻ ക്ല​ർ​ക്ക് എം.​പ്ര​ശാ​ന്ത് ന​ന്ദി​യും പ​റ​ഞ്ഞു.