വി​ദ്യാ​രം​ഗം സ​ർ​ഗോ​ത്സ​വം ന​ട​ത്തി
Friday, February 21, 2020 2:20 AM IST
മ​ല​പ്പു​റം: ആ​ന​ക്ക​യം പ​ഞ്ചാ​യ​ത്തു​ത​ല വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി എ​ൽ​പി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച സ​ർ​ഗോ​ത്സ​വം ഇ​രു​ന്പുഴി ജി​എം യു​പി സ്കൂ​ളി​ൽ വെ​ച്ച് ന​ട​ന്നു. ശി​ൽ​പ്പ​ശാ​ല​ക​ൾ​ക്ക് പി.​മു​ഹ​മ്മ​ദ് അ​ഖി​ൽ, ആ​സ്യ കാ​രാ​ട​ൻ, പി.​സു​മി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഹെ​ഡ്മാ​സ്റ്റ​ർ പു​ൽ​പ്പാ​ട​ൻ ഹ​ബീ​ബ് റ​ഹ്്മാ​ൻ, വി​ദ്യാ​രം​ഗം ആ​ന​ക്ക​യം പ​ഞ്ചാ​യ​ത്തു​ത​ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ഉ​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റോ​ളം കു​ട്ടി​ക​ൾ ശി​ൽ​പ്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്തു. ശി​ൽ​പ്പ​ശാ​ല​യി​ൽ രൂ​പം​കൊ​ണ്ട ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ശി​ൽ​പശാ​ല​യി​ൽ മി​ക​വ് പു​ല​ർ​ത്തി​യ പ്ര​തി​ഭ​ക​ൾ​ക്ക് സ​മ്മാ​ന​ദാ​ന​വും ന​ട​ത്തി.