കൊ​യി​ലാ​ണ്ടി - എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു
Friday, February 21, 2020 2:25 AM IST
മ​ല​പ്പു​റം: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കൊ​യി​ലാ​ണ്ടി - എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​ ന​വീ​ക​ര​ണം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പു​രോ​ഗ​മി​ക്കു​ന്നു. എ​ര​ഞ്ഞി​മാ​വ് - വാ​ലി​ല്ലാ​പ്പു​ഴ റോ​ഡ്, അ​രീ​ക്കോ​ട് - പു​ത്ത​ലം - കൈ​പ്പ​ക്കു​ളം റോ​ഡ്, പ​ത്ത​നാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത്. എ​ര​ഞ്ഞി​മാ​വ് - വാ​ലി​ല്ലാ​പ്പു​ഴ റോ​ഡി​ൽ ഒ​രു കി​ലോ മീ​റ്റ​ർ 200 മീ​റ്റ​റി​ൽ റ​ബ്ബെ​റൈ​സ്ഡ് ടാ​റിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 65 മീ​റ്റ​ർ ഡ്രയ്നേ​ജും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് നി​ർ​മാ​ണം. ഒ​രു കോ​ടി ഇ​രു​പ​ത്ത​ഞ്ച് ല​ക്ഷം രൂ​പ​യാ​ണ് നി​ർ​മാ​ണ ചെ​ല​വ്.

പ​ത്ത​നാ​പു​രം സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​രീ​ക്കോ​ട് പാ​ലം മു​ത​ൽ പ​ത്ത​നാ​പു​രം ജം​ഗ്ഷ​ൻ വ​രെ റ​ബ​റൈ​സ്ഡ് ടാ​റിം​ഗും 340 മീ​റ്റ​ർ കൈ​വ​രി​യു​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. എ​ഴു​പ​ത്തേ​ഴ് ല​ക്ഷം രൂ​പ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​രീ​ക്കോ​ട് - പു​ത്ത​ലം - കൈ​പ്പ​ക്കു​ളം റോ​ഡി​ൽ ന​ട​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​മാ​യി ഡ്രയ്​നേ​ജോ​ടു കൂ​ടി​യ 117 മീ​റ്റ​ർ റോ​ഡ് ഇ​ന്‍റ​ർ​ലോ​ക്ക് ചെ​യ്ത് പൂ​ർ​ത്തി​യാ​ക്കി. 35 ല​ക്ഷം രൂ​പ​യാ​ണ് ഒ​ന്നാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചെ​ല​വ്.പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. പു​ത്ത​ലം ജം​ഗ്ഷ​നി​ലെ 100 മീ​റ്റ​ർ റോ​ഡ് ഇ​ന്‍റ​ർ​ലോ​ക്ക് ചെ​യ്യു​ന്ന ന​ട​പ​ടി​ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കലുങ്ക് ഡ്രയ്​നേ​ജ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ 42,00,000 രൂ​പ​യാ​ണ് ര​ണ്ടാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചെ​ല​വ്.