ദേ​ശീ​യ​പാ​ത വി​ക​സ​നം: പ്ര​തി​ഷേ​ധ മാ​ർ​ച്ച് നാ​ളെ
Tuesday, February 25, 2020 12:20 AM IST
മ​ല​പ്പു​റം: ദേ​ശീ​യ​പാ​ത 66 വി​ക​സ​ന​ത്തി​നു വേ​ണ്ടി കു​ടി​യി​റ​ക്ക​പെ​ടു​ന്ന ഇ​ര​ക​ളു​ടെ ഭൂ​മി​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കും കാ​ർ​ഷി​ക വി​ള​ക​ൾ​ക്കും ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ച് ആ​ധാ​ര​വും അ​നു​ബ​ന്ധ രേ​ഖ​ക​ളും കൈ​വ​ശ​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം ഭൂ​മി​ക്കും കാ​ർ​ഷി​ക​വി​ള​ക​ള്‌ക്കും പ്ര​ഖ്യാ​പി​ച്ച വി​ല​ക​ളി​ൽ വ​ൻ കു​റ​വ് വ​രു​ത്തി ഇ​ര​ക​ളെ സ​ർ​ക്കാ​ർ വ​ഞ്ചി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലേ​ക്കു നാ​ളെ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും.
രാ​വി​ലെ പ​ത്തി​നു ദേ​ശീ​യ​പാ​ത സം​യു​ക്ത സ​മ​ര സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ സി.​ആ​ർ നീ​ല​ക​ണ്ഠ​ൻ ഉ​ദ്ഘ​ാട​നം ചെ​യ്യും. സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രാ​ഷ്ട്ര​ീയ നേ​താ​ക്ക​ളും ദേ​ശീ​യ​പാ​ത സ​മ​ര സ​മി​തി സം​സ്ഥാ​ന, ജി​ല്ലാ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് എ​ൻഎ​ച്ച് ആ​ക്‌ഷ​ൻ കൗ​ണ്‍​സി​ൽ മ​ല​പ്പു​റം ജി​ല്ലാ ചെ​യ​ർ​മാ​ൻ കു​ഞ്ഞാ​ല​ൻ ഹാ​ജി, ജി​ല്ലാ ക​ണ്‍​വീ​ന​ർ നൗ​ഷാ​ദ് വെ​ന്നി​യൂ​ർ, ട്ര​ഷ​റ​ർ മു​ര​ളീ​ധ​ര​ൻ ചേ​ലേ​ന്പ്ര എ​ന്നി​വ​ർ അ​റി​യി​ച്ചു.
മാ​ർ​ച്ചി​ന്‍റെ പ്ര​ച​ാര​ണാ​ർ​ഥം ഫെ​ബ്രു​വ​രി ആ​ദ്യ​വാ​ര​ത്തി​ൽ കാ​പ്പി​രി​ക്കാ​ട് നി​ന്നു ഇ​ടി​മൂ​ഴി​ക്ക​ൽ വ​രെ വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​യും വെ​ളി​യ​ങ്കോ​ട്, ര​ണ്ട​ത്താ​ണി, മു​ന്നി​യൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ര​ക​ളു​ടെ കു​ടും​ബ സം​ഗ​മ​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
വ​ഞ്ച​നാ​പ​ര​മാ​യ നി​ല​പാ​ട് സ​ർ​ക്കാ​ർ തി​രു​ത്തു​ന്ന​ത് വ​രെ സ​മ​രവുമായി മു​ന്നോ​ട്ടു​പോ​കു​മെ​ന്നു എ​ൻ​എ​ച്ച് ആ​ക‌്ഷ​ൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.