അങ്കണവാ​ടി വ​ർ​ക്ക​ർ / ഹെ​ൽ​പ്പ​ർ ഒ​ഴി​വ്
Tuesday, February 25, 2020 12:20 AM IST
വ​ണ്ടൂ​ർ: വ​ണ്ടൂ​ർ അ​ഡീ​ഷ​ണ​ൽ ഐ​സി​ഡി​എ​സ് പ്രോജ​ക്ടി​നു കീ​ഴി​ലു​ള്ള തൃ​ക്ക​ല​ങ്ങോ​ട്, തി​രു​വാ​ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​രി​ധി​യി​ലു​ള്ള അ​ങ്ക​ണ​വാ​ടി​ക​ളി​ലേ​ക്ക് വ​ർ​ക്ക​ർ,ഹെ​ൽ​പ്പ​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് സേ​വ​ന സ​ന്ന​ദ്ധ​രാ​യ വ​നി​ത​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വ​ർ​ക്ക​ർ ത​സ്തി​ക​യി​ലേ​ക്കു അ​പേ​ക്ഷി​ക്കാന്‌ എ​സ്എ​സ്എ​ൽ​സിയാണ് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത. (എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി ജ​യി​ച്ച​വ​ർ ഇ​ല്ലാ​ത്ത പ​ക്ഷം തോ​റ്റ​വ​രെ​യും എ​സ്ടി വി​ഭാ​ഗ​ത്തി​ൽ എ​ട്ടാം ക്ലാ​സു​കാ​രെ​യും പ​രി​ഗ​ണി​ക്കും) സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ന​ഴ്സ​റി ടീ​ച്ച​ർ ട്രെ​യി​നിം​ഗ്, പ്രീ- ​പ്രൈ​മ​റി ടീ​ച്ച​ർ ട്രെ​യി​നിം​ഗ്, ബാ​ല സേ​വി​ക ട്രെ​യി​നിം​ഗ് എ​ന്നി​വ ജ​യി​ച്ച​വ​ർ​ക്ക് മു​ൻ​ഗ​ണ ല​ഭി​ക്കും.
ഹെ​ൽ​പ്പ​ർ​ക്ക് എ​ഴു​ത്തും വാ​യ​ന​യു​മാ​ണ് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത. എ​സ്എ​സ്എ​ൽ​സി ജ​യി​ക്കാ​ൻ പാ​ടി​ല്ല. പ​ട്ടി​ക വ​ർ​ഗ കോ​ള​നി​ക​ളി​ൽ എ​ഴു​ത്തും വാ​യ​ന​യും അ​റി​യു​ന്ന​വ​രി​ല്ലെ​ങ്കി​ൽ അ​റി​യാ​ത്ത​വ​രെ​യും പ​രി​ഗ​ണി​ക്കും. ര​ണ്ടു ത​സ്തി​ക​ക​ൾ​ക്കും 18നും 46 ​നും ഇ​ട​യി​ലാ​ണ് പ്രാ​യ പ​രി​ധി.
എ​സ്എ​സി,എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്കു മൂ​ന്നു​വ​ർ​ഷം വ​രെ ഉ​യ​ർ​ന്ന പ്രാ​യ പ​രി​ധി​യി​ൽ ഇ​ള​വ് ല​ഭി​ക്കും. അ​പേ​ക്ഷ മാ​ർ​ച്ച് 16ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ, ഐ​സി​ഡി​എ​സ് വ​ണ്ടൂ​ർ അ​ഡീ​ഷ​ണ​ൽ, തൃ​ക്ക​ല​ങ്ങോ​ട് പി.​ഒ എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. അ​പേ​ക്ഷാ ഫോ​മും വി​ശ​ദ വി​വ​ര​ങ്ങ​ളും ഐ​സി​ഡി​എ​സ് പ്രോജ​ക്ട് ഓ​ഫീ​സി​ൽ നി​ന്നും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളി​ൽ നി​ന്നും ല​ഭി​ക്കും. ഫോ​ണ്‍ 0483 2840133.