യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ സ​ത്യ​ഗ്ര​ഹം ഇ​ന്ന്
Tuesday, February 25, 2020 12:21 AM IST
മ​ല​പ്പു​റം: ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടിനെ​തി​രേ മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‌ ഇന്ന് സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തും. മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ക്കു​ന്ന സ​മ​രം മു​സ്ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.
എ.​പി അ​നി​ൽ കു​മാ​ർ എം​എ​ൽ​എ പ്രസംഗിക്കും. ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ​മാ​രും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും സ​മ​ര​ത്തെ അ​ഭി​വാ​ദ്യം ചെ​യ്യും. അ​നു​വ​ദി​ച്ച് കി​ട്ടി​യ ഫ​ണ്ട് വി​നി​യോ​ഗി​ക്കാ​നാ​കാ​തെ പ്രാ​ദേ​ശി​ക സ​ർ​ക്കാ​രു​ക​ളെ ദ്രോ​ഹി​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ട്വ​രു​ന്ന​തി​നു കൂ​ടി​യാ​ണ് സ​ത്യാ​ഗ്ര​ഹ സ​മ​രം.