നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മാ​ല മോ​ഷ​ണം; ഒ​രു​മ​ണി​ക്കൂ​ർ വാ​തി​ല​ട​ച്ച് പ​രി​ശോ​ധ​ന
Tuesday, February 25, 2020 12:21 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി ഒ​പി​യി​ൽ എ​ത്തി​യ വ​യോ​ധി​ക​യു​ടെ ഒ​ന്ന​ര പ​വ​ൻ സ്വ​ർ​ണ​മാ​ല ന​ഷ്ട​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ർ​ന്നു ഒ​രു മ​ണി​ക്കൂ​റോ​ളം ഒ​പി അ​ട​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും മാ​ല ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ സി​സി ടി​വി​യും പ​രി​ശോ​ധി​ച്ചു.
ചു​ങ്ക​ത്ത​റ പ​ള്ളി​ക്കു​ത്ത് മാ​ല​ക്കു​ത്ത് ഗോ​പാ​ല​ന്‍റെ ഭാ​ര്യ ശാ​ന്ത​കു​മാ​രി (64) യു​ടെ മാ​ല​യാ​ണ് ന​ഷ്ട​മാ​യ​ത്. ഒ​പി​യി​ൽ ഡോ​ക്ട​റെ കണ്ട ശേ​ഷം പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് മാ​ല ന​ഷ്ട​മാ​യ വി​വ​രം ശാ​ന്ത​കു​മാ​രി അ​റി​യു​ന്ന​ത്. ഉ​ട​ൻ അ​വ​ർ വി​വ​ര​മ​റി​യി​ച്ച​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സ് സ​ഹാ​യം തേ​ടി. ഇ​തോ​ടെ ഒ​പി​യി​ൽ എ​ത്തി​യ​വ​രെ ആ​ശു​പ​ത്രി​ക്കു​ള്ളി​ലാ​ക്കി ഗേ​റ്റ്് അ​ട​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി.
11.20തോടെ നി​ല​ന്പൂ​ർ എ​സ്ഐ സ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ പോ​ലീ​സെ​ത്തി. അ​ട​ച്ച ഗ്രി​ൽ മാ​റ്റി ആ​ളു​ക​ൾ​ക്കു പു​റ​ത്തു പോ​കാ​നും ഒ​പി ടി​ക്ക​റ്റ് എ​ടു​ത്ത​വ​ർ​ക്ക് ഡോ​ക്ട​ർ​മാ​രെ കാ​ണാ​നും അ​വ​സ​ര​മൊ​രു​ക്കി.
പീ​ന്നീ​ട് എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ മു​റി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. പ​നി​യാ​യ​തി​നാ​ൽ ഡോ​ക്ട​റെ കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ.