കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ചു ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Tuesday, February 25, 2020 10:17 PM IST
കൊ​ണ്ടോ​ട്ടി:​ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. കൊ​ണ്ടോ​ട്ടി തു​റ​ക്ക​ൽ ചെ​മ്മ​ല​പ്പ​റ​ന്പ് പ​രേ​ത​നാ​യ കാ​മ​ശേ​രി പ​ള്ളി​യാ​ളി അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് റ​ഹീ​സ്(19)​ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത 213 തു​റ​ക്ക​ലി​ലാ​ണ് അ​പ​ക​ടം.​ബൈ​ക്കി​ൽ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ചെ​മ്മ​ല​പ്പ​റ​ന്പ് കെ.​പി സ്വാ​ലി​ഹി​നെ പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു നി​ന്നു വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കി​നെ എ​തി​രെ വ​ന്ന കാ​റി​ടി​ക്കു​ക​യി​രു​ന്നു. ഇ​ടി​യി​ൽ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു നി​ന്നു വ​രി​ക​യാ​യി​രു​ന്ന ബ​സി​ന്‍റെ വ​ശ​ത്തേ​ക്കാ​ണ് റ​ഹീ​സ് തെ​റി​ച്ച് വീ​ണ​ത്. ഉ​ട​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. കൊ​ണ്ടോ​ട്ടി സ്വ​കാ​ര്യ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രാ​നാ​യി​രു​ന്നു റ​ഹീ​സ്. മാ​താ​വ്: പ​രേ​ത​യാ​യ പെ​ങ്ങാ​ട​ൻ ബി​യ്യാ​ത്തു​ട്ടി. സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​സ്മാ​ൻ,റ​ഹ്മ​ത്ത്, റ​സീ​ന, റം​ഷി​ദ.