സ്കൂ​ൾ മു​റ്റ​ത്ത് ചു​ഴ​ലി കാറ്റടിച്ചു
Wednesday, February 26, 2020 12:24 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ന​മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ മൈ​താ​ന​ത്ത് അ​നു​ഭ​വ​പ്പെ​ട്ട ചു​ഴ​ലി​ക്കാ​റ്റ് കൗ​തു​ക​മാ​യി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​രയോടെ ആ​ന​മ​ങ്ങാ​ട് ഹൈ​സ്കൂ​ൾ മൈ​താ​ന​ത്താ​ണ് ചു​ഴ​ലി രൂ​പപ്പെട്ട​ത്. ര​ണ്ടു മി​നി​റ്റ് നീ​ണ്ടു​നി​ന്നു. സ്കൂ​ളി​ലെ ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​ൻ ബി​നീ​ഷ് ദൃ​ശ്യം കാ​മ​റ​യി​ൽ പ​ക​ർ​ത്തി.

ക​ണ്‍​വ​ൻ​ഷ​നും സ്പോ​ർ​ട്സ്
കി​റ്റ് വി​ത​ര​ണ​വും

മ​ഞ്ചേ​രി : മ​ല​പ്പു​റം നെ​ഹ്റു യു​വ​കേ​ന്ദ്ര അ​രീ​ക്കോ​ട്, കൊ​ണ്ടോ​ട്ടി ബ്ലോ​ക്കി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 97 യൂ​ത്ത് ക്ല​ബു​ക​ൾ​ക്ക് സ്പോ​ർ​ട്സ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​രീ​ക്കോ​ട്, കൊ​ണ്ടോ​ട്ടി ബ്ലോ​ക്കു​ത​ല യൂ​ത്ത് ക്ല​ബ് ക​ണ്‍​വ​ൻ​ഷ​നി​ൽ വ​ച്ചാ​യി​രു​ന്നു വി​ത​ര​ണം ന​ട​ന്ന​ത്. എം. ​ഉ​മ്മ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നെ​ഹ്റു യു​വ കേ​ന്ദ്ര ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സാ​ജി​ത, ബ്ലോ​ക്കു​ത​ല പ്ര​തി​നി​ധി​ക​ളാ​യ ന​വീ​ൻ മ​ഞ്ചേ​രി, ഹ​ർ​ഷ​ദ് കി​ഴി​ശേ​രി, ബ​സാം കൊ​ണ്ടോ​ട്ടി, റ​മീ​സ് കൊ​ണ്ടോ​ട്ടി, അ​ർ​ഷ​ദ് ലി​യാ​ഖ​ത് എ​ന്നി​വ​ർ പ്രസംഗിച്ചു.
ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ്പോ​ർ​ട്സ് കി​റ്റി​നു അ​ർ​ഹ​രാ​യ​തു അ​രീ​ക്കോ​ട് ബ്ലോ​ക്കി​ൽ നി​ന്നാ​ണ്. അ​റു​പ​ത്തി ഒ​ന്ന് ക്ല​ബു​ക​ളാ​ണ് കി​റ്റി​ന് അ​ർ​ഹ​രാ​യ​ത്.