പ​ഠ​നോ​ത്സ​വം​ : ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Thursday, February 27, 2020 12:43 AM IST
്നി​ല​ന്പൂ​ർ: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​ത്തി​ന്‍റെ കീ​ഴി​ൽ ന​ട​ത്തു​ന്ന പ​ഠ​നോ​ത്സ​വ​ത്തി​ന്‍റെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം ക​രി​ന്പു​ഴ ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്നു. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ പ​ഠ​ന മി​ക​വു​ക​ളും ക​ഴി​വു​ക​ളും പൊ​തു​സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ല​ക്ഷ്യം വെ​ക്കു​ന്ന​ത്. ഓ​രോ വി​ദ്യാ​ല​യ​വും ജ​ന​കീ​യ​മാ​യി വി​ല​യി​രു​ത്തു​ന്ന​തി​നു​ള്ള വേ​ദി​ക​ളാ​യി കൂ​ടി മാ​റു​ക​യാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ. പ​രി​പാ​ടി നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്കെ ജി​ല്ലാ പ്രൊ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി.​വേ​ണു​ഗോ​പാ​ൽ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. വാ​ർ​ഡം​ഗം എ​ൻ.​വേ​ലു​ക്കു​ട്ടി പ്ര​ദ​ർ​ശ​ന ഹാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​പി​ഒ ര​ത്നാ​ക​ര​ൻ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​മ​ണി, ഡി​പി​ഒ എം.​സി.​അ​ബ്ദു​ൾ റ​സാ​ഖ്, കൈ​റ്റ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ബ്ദു​ൾ റ​ഷീ​ദ്, എ​ഇ​ഒ ടി.​പി.​മോ​ഹ​ൻ​ദാ​സ്, ബി​പി​ഒ. കെ.​ജി.​മോ​ഹ​ന​ൻ, പി.​എ​സ്.​ര​ഘു​റാം, പ്ര​ഥ​മാ​ധ്യാ​പി​ക സ്റ്റ​ല്ല, അ​യ​ന സ​ന്തോ​ഷ്, എം.​സ​ക്കീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.