666 തെരുവുവിളക്കുകൾ സ്ഥാ​പി​ക്കാൻ ഭ​ര​ണാ​നു​മ​തി
Friday, February 28, 2020 12:27 AM IST
മ​ങ്ക​ട: മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി വ​രു​ന്ന നാ​ട്ടു​വെ​ളി​ച്ചം പ​ദ്ധ​തി​യി​ൽ മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ പ്ര​കാ​ശ​പൂ​രി​ത​മാ​ക്കാ​ൻ 666 സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് ഭ​ര​ണാ​നു​മ​തി​യാ​യ​താ​യി ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി 40 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
മ​ങ്ക​ട, മ​ക്ക​ര​പ്പ​റ​ന്പ്, കു​റു​വ, പു​ഴ​ക്കാ​ട്ടി​രി, അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ദേ​ശീ​യ പാ​ത, സം​സ്ഥാ​ന പാ​ത, പ്ര​ധാ​ന റോ​ഡു​ക​ളി​ലാ​ണ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. മൂ​ർ​ക്ക​നാ​ട്, കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ദ്ധ​തി​ക്ക് പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് അ​നു​മ​തി ന​ൽ​കാ​ത്ത​തി​നാ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യി​ല്ല. സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​കു​ന്ന മു​റ​ക്ക് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.