പ​ഠ​നോ​ത്സ​വം ന​ട​ത്തി
Friday, February 28, 2020 12:29 AM IST
പാ​ണ്ടി​ക്കാ​ട്: വ​ള്ളി​ക്കാ​പ​റ​ന്പ് എ​എ​ൽ​പി സ്കൂ​ളി​ൽ പ​ഠ​നോ​ൽ​സ​വം വി​വി​ധ പ​രി​പാ​ടി​ക​ളാ​ടെ ന​ട​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​ടി.​അ​ജി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ളി​ന്‍റെ ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ പാ​ണ്ടി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടു ല​ക്ഷം രൂ​പ ചി​ല​വി​ൽ ശു​ചി മു​റി നി​ർ​മി​ച്ചു.പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​ഠ്യ, പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് വ​ള്ളി​ക്കാ​പ​റ​ന്പ് എ​എ​ൽ​പി സ്കൂ​ളി​ന്‍റെ പ​ഠ​നോ​ൽ​സ​വം ന​ട​ത്തി​യ​ത്.
ച​ട​ങ്ങി​ൽ വാ​ർ​ഡ് അം​ഗം കെ.​പി.​പ്രേ​മ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. ബു​ഷ്റ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ.​ഫാ​ത്തി​മ, ജം​ഷീ​ന കു​രി​ക്ക​ൾ, പി.​ഫ​സീ​ല, പ്ര​ഥ​മാ​ധ്യാ​പ​ക​ൻ കെ.​മ​ധു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.