പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ലൂ​ടെ സംസ്ഥാ​ന​ത്ത് മൂ​വാ​യി​രം ആ​ധു​നി​ക വി​ദ്യാ​ല​യ​ങ്ങ​ൾ:​ മ​ന്ത്രി
Saturday, February 29, 2020 12:32 AM IST
മ​ല​പ്പു​റം: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് 3,000 സ്കൂ​ളു​ക​ൾ ആ​ധു​നി​ക രീ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കു മാ​റി​യ​താ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സ്കൂ​ളു​ക​ൾ​ക്കു ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കാന്‌ മാ​ത്രം ആ​റാ​യി​രം കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു.
ഒ​ന്നാം ക്ലാ​സ് മു​ത​ൽ പ്ല​സ്ടു വ​രെ​യു​ള്ള മു​ഴു​വ​ൻ സ്കൂ​ളു​ക​ളും ഈ ​വ​ർ​ഷം മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളാ​യി മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ലെ ചേ​റൂ​ർ ചാ​ക്കീ​രി അ​ഹ​മ്മ​ദ്കു​ട്ടി സ്മാ​ര​ക ജി​എം​യു​പി സ്കൂ​ളി​ൽ 3.25 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്പോ​ഴേ​ക്കും സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ക്ലാ​സ് ലൈ​ബ്ര​​റി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും അ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പെ​ാതു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ-​എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധ​ത്തി​ലു​ള്ള മാ​റ്റ​ങ്ങ​ളാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി​യെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന കെ.​എ​ൻ.​എ ഖാ​ദ​ർ എം​എ​ൽ​എ പ​റ​ഞ്ഞു.1974​ൽ സ്ഥാ​പി​ച്ച വി​ദ്യാ​ല​യ​ത്തി​ൽ 1500ൽ ​അ​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്നു​ണ്ട്. ക്ലാ​സ് മു​റി​ക​ൾ, ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ഓ​ഡി​റ്റോ​റി​യം, മോ​ഡു​ലാ​ർ കി​ച്ച​ണ്‍, ഡൈ​നിം​ഗ് ഹാ​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​ക്കൊ​ള്ളു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നമാ​ണ് ന​ട​ന്ന​ത്. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ ,വേ​ങ്ങ​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചാ​ക്കീ​രി അ​ബ്ദു​ൾ ഹ​ഖ്, ക​ണ്ണ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ചാ​ലി​ൽ, വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ധ്യാ​പ​ക​ർ, ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.