തു​ട​ർ​വി​ദ്യാ​ഭ്യാ​സ​ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം
Saturday, February 29, 2020 12:34 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യും ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ജ​ന​റ​ൽ പ്രാ​ക്ടീ​ഷ​ണ​ർ​മാ​ർ​ക്കാ​യി മൗ​ലാ​ന അ​ക്കാ​ദ​മി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച തു​ട​ർ​വി​ദ്യാ​ഭ്യാ​സ​പ​രി​പാ​ടി ഐ​എം​എ പെ​രി​ന്ത​ൽ​മ​ണ്ണ പ്ര​സി​ഡ​ന്‍റ് ഡോ.​കൊ​ച്ചു.​എ​സ്.​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. മൗ​ലാ​ന ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​കെ.​എ.​സീ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ ഐ​എം​എ സെ​ക്ര​ട്ട​റി ഡോ.​ജ​യ​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ശാ​സ്ത്ര​പ​ഠ​ന​പ​രി​പാ​ടി​യി​ൽ ആ​രോ​ഗ്യ​രം​ഗ​ത്തെ പു​തി​യ​അ​റി​വു​ക​ളും അ​നു​ഭ​വ​ങ്ങ​ളും പ്ര​ഗ​ൽ​ഭ​ർ പ​ങ്കു​വ​ച്ചു. മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ കൗ​ണ്‍​സ​ൾ​ട്ട​ന്‍റ് ഫി​സി​ഷ​ൻ ഡോ.​സു​ജി​ത് എ​സ്.​നാ​യ​ർ, അ​ന​സ്തേ​ഷ്യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​പി.​ശ​ശി​ധ​ര​ൻ, ക​ണ്‍​സ​ൾ​ട്ട​ന്‍റ് സ​ർ​ജ​ൻ​മാ​രാ​യ ഡോ.​മ​ഹേ​ഷ് രാ​ജ​ഗോ​പാ​ൽ, ഡോ.​ദി​ലീ​പ് നാ​ഗ​രാ​ജ്, ലാ​പ​റോ​സ്കോ​പ്പി​ക്, ബ​രി​യാ​ട്രി​ക് ആ​ൻ​ഡ് മെ​റ്റ​ബോ​ളി​ക് ശ​സ്ത്ര​ക്രി​യ വി​ഭാ​ഗം മേ​ധാ​വി ഡോ.​മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ പു​തി​യ ചി​കി​ത്സാ​രീ​തി​ക​ളും ശ​സ്ത്ര​ക്രി​യ​സ​ന്പ്ര​ദാ​യ​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തി. തു​ട​ർ​ന്നു സം​ശ​യ​നി​വാ​ര​ണ​വും ന​ട​ത്തി.