നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ആ​ദ്യ​മാ​യി താ​ക്കോ​ൽ​ദ്വാ​ര ശ​സ്ത്ര​ക്രി​യ
Saturday, February 29, 2020 12:35 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ആ​ദ്യ​മാ​യി താ​ക്കോ​ൽ​ദ്വാ​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ഇന്നലെ രാ​വി​ലെ ക​രു​ളാ​യി സ്വ​ദേ​ശി​യാ​യ 22 കാ​ര​ന് അ​പ്പ​ന്‍റി​സൈ​റ്റി​സി​നു​ള്ള ശ​സ്ത്ര​ക്രി​യ​യാ​ണ് ന​ട​ത്തി​യ​ത്. ശ​സ്ത്ര​ക്രി​യ​ക്ക് ര​ണ്ടു​മ​ണി​ക്കൂ​ർ സ​മ​യ​മെ​ടു​ത്തു. മ​ല​പ്പു​റം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ സ​ർ​ജ​ൻ ഡോ.​ഷി​ജി​ൻ പാ​ലാ​ട​ൻ, ഡോ. ​പി.​ടി.​സ​ജേ​ഷ്, അ​ന​സ്തേ​ഷ്യ വി​ഭാ​ഗം ഡോ.​അ​ജ്മ​ൽ ഷാ ​എ​ന്നി​വ​രും സ്റ്റാ​ഫ് ന​ഴ്സ് ഐ​ശ്വ​ര്യ, ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​ർ ടെ​ക്നീ​ഷ്യ അ​ഖി​ല എ​ന്നി​വ​രു​മ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. പു​ക്കി​ളി​ന് സ​മീ​പം ചെ​റി​യ ദ്വാ​ര​മു​ണ്ടാ​ക്കി അ​തി​ലൂ​ടെ ചെ​റി​യ ക്യാ​മ​റ ഉ​ള്ളി​ലേ​ക്ക് ക​ട​ത്തി​വി​ട്ട് ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തേ​ണ്ട സ്ഥ​ല​ത്തെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​ള്ള സ്ക്രീ​നി​ലേ​ക്ക് പ്ര​ദ​ർ​ശി​പ്പി​ച്ച് അ​ത് നോ​ക്കി മ​റ്റൊ​രു ദ്വാ​ര​ത്തി​ലൂ​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ക​ത്തേ​ക്ക് ക​യ​റ്റി​യാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.
ഇ​ത്ത​രം ശ​സ്ത്ര​ക്രി​യ ന​ട​ത്താ​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലു​ണ്ടെ​ങ്കി​ലും സ​ർ​ജ​ന്‍റെ ത​സ്തി​ക ഇ​ല്ലാ​ത്ത​തി​നാ​ൽ പ്ര​ധാ​ന ശ​സ്ത്ര​ക്രി​യ​ക​ളൊ​ന്നും നി​ല​ന്പൂ​രി​ൽ വെ​ച്ച് ന​ട​ത്താ​റി​ല്ല. സ​ർ​ജ​ൻ ഡോ.​ഷി​ജി​ൻ പാ​ലാ​ട​ൻ ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി ഒ​പി​യി​ൽ രോ​ഗി​ക​ളെ കാ​ണാ​റു​ണ്ട്.
ശ​സ്ത്ര​ക്രി​യ​ക്ക് സ​ഹാ​യി​ച്ച ഡോ.​പി.​ടി.​സ​ജേ​ഷും സ​ർ​ജ​നാ​ണെ​ങ്കി​ലും അ​ദ്ദേ​ഹ​വും സ​ർ​ജ​ന്‍റെ ത​സ്തി​ക​യി​ല​ല്ല നി​ല​ന്പൂ​രി​ൽ ഉ​ള്ള​ത്. അ​ദ്ദേ​ഹം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​ണ്. ദീ​ർ​ഘ​നാ​ളാ​യി നി​ല​ന്പൂ​ർ പോ​ലെ വ​ലി​യ തി​ര​ക്കു​ള്ള ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ​ർ​ജ​ന്‍റെ ത​സ്തി​ക സൃ​ഷ്ടി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ട്. എ​ന്നാ​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളെ​ടു​ത്തി​ട്ടി​ല്ല.
സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ളും ആ​ദി​വാ​സി​ക​ളും തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഒ​രു മേ​ഖ​ല​കൂ​ടി​യാ​ണ് നി​ല​ന്പൂ​ർ. താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​ദ​വി​യി​ൽ നി​ന്ന് ഈ ​ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തെ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ പ​ദ​വി​യി​ലേ​ക്കു​യ​ർ​ത്തി​യെ​ങ്കി​ലും അ​തി​ന​നു​സ​രി​ച്ചു​ള്ള നേ​ട്ടം ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല.