ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഒ​രു ല​ക്ഷം സാ​നി​റ്റൈ​സ​റു​ക​ളും മാ​സ്കുക​ളും നി​ർ​മി​ക്കും
Tuesday, March 31, 2020 10:51 PM IST
മ​ല​പ്പു​റം:​കോ​വി​ഡ് 19 പ്ര​തി​രോ​ധത്തിന് ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു ല​ക്ഷം സാ​നി​റ്റൈ​സ​റു​ക​ളും മാ​സ്കു​ക​ളും നി​ർ​മി​ക്കു​മെ​ന്ന് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പ​ദ്ധ​തി സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ക്കും.
അ​നു​മ​തി ല​ഭി​ക്കു​ന്ന​തോ​ടെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ം. 2020-21 വ​ർ​ഷ​ത്തേ​ക്കു​ള്ള വാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ​ക്ക് ഡി​പി​സി അം​ഗീ​കാ​ര​മാ​യ​താ​യും യോ​ഗം അ​റി​യി​ച്ചു. സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തീ​രു​മാ​ന​ങ്ങ​ളും വി​വി​ധ ടെ​ൻ​ഡ​റു​ക​ളും ക്വ​ട്ടേ​ഷ​നു​ക​ളും യോ​ഗം അം​ഗീ​ക​രി​ച്ചു.
കോ​വി​ഡ് 19 ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റു​ൾ​പ്പെ​ടെ 13 അം​ഗ​ങ്ങ​ൾ നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ച് നേ​രി​ട്ടും മ​റ്റ് 19 അം​ഗ​ങ്ങ​ൾ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി​യും പ​ങ്കെ​ടു​ത്തു.