പാ​സ് ല​ഭി​ക്കാ​ത്ത​വ​ർ വോ​ള​ണ്ടി​യ​ർ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യാ​ൽ ന​ട​പ​ടി: എ​സ്പി
Friday, April 3, 2020 11:32 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ ഓ​രോ വാ​ർ​ഡു​ക​ളി​ലും ക​ള​ക്ട​റേ​റ്റി​ൽ നി​ന്നു പാ​സ് വാ​ങ്ങി​യ മൂ​ന്നു പേ​ർ​ക്ക് മാ​ത്ര​മേ വോ​ള​ണ്ടി​യ​ർ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ അ​നു​വാ​ദ​മു​ള്ളൂ​വെ​ന്നും അ​ല്ലാ​തെ പാ​സ് ല​ഭി​ക്കാ​ത്ത​വ​ർ വോ​ള​ണ്ടി​യ​ർ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യാ​ൽ പോ​ലീ​സ് കേ​സെ​ടു​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു ​അ​ബ്ദു​ൾ​ക​രീം അ​റി​യി​ച്ചു. ഈ ​വി​ഷ​യം പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. നേ​ര​ത്തെ വോ​ള​ണ്ടി​യ​ർ പ്ര​വ​ർ​ത്ത​ന​ത്തി​ന് പോ​ലീ​സാ​യി​രു​ന്നു പാ​സ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ക​ള​ക്ട​റേ​റ്റി​ൽ നി​ന്ന് പാ​സ് അ​നു​വ​ദി​ക്ക​ൽ ആ​രം​ഭി​ച്ച​തോ​ടെ പോ​ലീ​സ് പാ​സ് വേ​ണ്ട​തി​ല്ല. പ​ക​രം മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ൽ നി​ന്ന് അ​നു​വ​ദി​ക്കു​ന്ന പാ​സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും എ​സ്പി വ്യ​ക്ത​മാ​ക്കി. പാ​സ് ല​ഭി​ക്കു​ന്ന​വ​ർ സം​ഘ​ട​ന​ക​ളു​ടെ കൊ​ടി​ക​ളോ ചി​ഹ്ന​ങ്ങ​ളോ ഉ​പ​യോ​ഗി​ക്ക​രു​ത്. റേ​ഷ​ൻ​ക​ട​ക​ളി​ൽ വോ​ള​ണ്ടി​യർമാരുടെ അ​നാ​വ​ശ്യ ഇ​ട​പെ​ട​ൽ സാ​ധ​നം വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​താ​യി പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.
ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കും. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​രം ക​ട​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​മെ​ന്നും വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ ബ​ലി​യാ​ടാ​കു​ന്ന​ത്. ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​വ​ർ​ക്ക് ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നു​ള്ള കി​റ്റ് നി​ല​വി​ൽ എ​ത്തി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ട്. അ​വ​രു​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നു സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്കാ​തെ സാ​ധ്യ​മാ​കി​ല്ലെ​ന്നും എ​സ്പി പ​റ​ഞ്ഞു.