നി​ല​ന്പൂ​ർ ട്ര​ഷ​റി​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ നി​യ​മി​ച്ചു
Saturday, April 4, 2020 10:55 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ സ​ബ് ട്ര​ഷ​റി​യി​ൽ പ​രി​മി​ത ദി​വ​സ​ത്തേ​ക്ക് ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​രെ നി​യ​മി​ച്ചു. പെ​ൻ​ഷ​ൻ വാ​ങ്ങാ​നെ​ത്തു​ന്ന​യാ​ളു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​ഞ്ചാം തീ​യ​തി വ​രേ​ക്കും പ്ര​ത്യേ​ക​മാ​യി ആ​ളു​ക​ളെ നി​യ​മി​ച്ച​ത്. ആ​ശാപ്ര​വ​ർ​ത്ത​ക​രെ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ​ക്കാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ട്ര​ഷ​റി​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് സാ​നി​റ്റൈ​സ​ർ വി​ത​ര​ണം ചെ​യ്യു​ക, കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​ക, മ​റ്റ് ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് ഇ​വ​ർ ചെ​യ്യു​ക.

സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന ഈ ​ഘ​ട്ട​ത്തി​ൽ റേ​ഷ​ൻ ക​ട​ക​ളി​ലു​ണ്ടാ​യേ​ക്കാ​വു​ന്ന തി​ര​ക്കൊ​ഴി​വാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടും ആ​ശ പ്ര​വ​ർ​ത്ത​ക​രെ പ​ല റേ​ഷ​ൻ ക​ട​ക​ളി​ലും നി​യ​മി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റേ​ഷ​ൻ ക​ട​ക​ൾ​ക്ക് മു​ൻ​പി​ൽ ക​ളം വ​ര​ച്ച് അ​തി​ൽ നി​ൽ​ക്കാ​നു​ള്ള നി​ർ​ദേ​ശ​മാ​ണ് ആ​ളു​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള​ത്.

എ​ന്നാ​ലും പ​ല​സ്ഥ​ല​ത്തും കൂ​ട്ടം​കൂ​ടി ജ​ന​ങ്ങ​ൾ നി​ൽ​ക്കു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ന്നു​ണ്ട്. ക​ട​ക്കാ​ർ പ​റ​ഞ്ഞാ​ലും ചി​ല​ർ കേ​ൾ​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്. അ​ന്യ​ജി​ല്ല​ക​ളി​ൽ നി​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും മു​ൻ​പ് വ​ന്നി​ട്ടു​ള്ള​വ​ർ​ക്ക് ക്വാ​റന്‍റൈനി​ൽ ക​ഴി​യേ​ണ്ടി​യി​രു​ന്ന​ത് മു​ൻ​പ് 14 ദി​വ​സ​മാ​യാ​ണ് ക​ണ​ക്കാ​ക്കി​യി​രു​ന്ന​തെ​ങ്കി​ൽ പി​ന്നീ​ട​ത് 28 ദി​വ​സ​മാ​യി നീ​ട്ടി​യി​ട്ടു​ണ്ട്.

14 ദി​വ​സം ക​ഴി​യു​ന്ന മു​റ​ക്ക് ത​ന്‍റെ ക്വാ​റ​ന്‍റൈൻ കാ​ലം ക​ഴി​ഞ്ഞെ​ന്ന് ക​രു​തി അ​വ​ർ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 28 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​വു​വെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ർ​ക്ക് ഫോ​ണ്‍ വ​ഴി​യും മ​റ്റും ന​ൽ​കു​ന്നു​ണ്ട്.