താ​ങ്ങും ത​ണ​ലു​മാ​യി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി
Sunday, April 5, 2020 11:10 PM IST
നി​ല​ന്പൂ​ർ: കൊ​റോ​ണ നാ​ളു​ക​ളി​ൽ വ്യാ​പാ​രി​ക​ൾ​ക്കും പൊ​തു സ​മൂ​ഹ​ത്തി​നും താ​ങ്ങും ത​ണ​ലു​മാ​യി ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി രം​ഗ​ത്ത്. ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്കും, ആ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മാ​യി 60 കി​റ്റു​ക​ൾ ന​ൽ​കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചാ​ലി​യാ​ർ യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് വേ​ന്പേ​നി​ക്ക​ൽ, സെ​ക്ര​ട്ട​റി ഷി​ബു ക​ണി​ക​ണ്ഠ​ത്തി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു. ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ ചെ​റു​കി​ട വ്യാ​പാ​രി​ക​ളി​ൽ വ​ലി​യൊ​രു വി​ഭാ​ഗം ദു​രി​ത​ത്തി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ 500 രൂ​പ​യു​ടെ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ അ​ട​ങ്ങി​യ കി​റ്റു​ക​ളാ​ണ് ന​ൽ​കു​ക. പ​രി​മി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്നു കൊ​ണ്ട് ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​സ്ക്, സ്റ്റെ​ത​സ്കോ​പ്പ്, പ​ഞ്ചാ​യ​ത്തി​ന്‍റെ സാ​മൂ​ഹി​ക അ​ടു​ക്ക​ള​യി​ലേ​ക്ക് പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വാ​ങ്ങി ന​ൽ​കി.
സ​മൂ​ഹം നേ​രി​ടു​ന്ന ഈ ​വ​ലി​യ മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​മു​ണ്ടാ​കു​മെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ല ച​ര​ക്ക് ക​ട​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ജോ​ലി ചെ​യ്യു​ന്ന ക​ട ഉ​ട​മ​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​വും ഇ​വ​ർ രേ​ഖ​പ്പെ​ടു​ത്തി. ഇ​ൻ​ഷ്വ​റ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യം വ്യാ​പാ​രി​ക​ൾ​ക്കും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.