പോ​ലീ​സു​കാ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വു​മാ​യി എ​സ്പി​സി നി​ദാ ഫാ​ത്തി​മ
Monday, April 6, 2020 11:32 PM IST
പൂ​ക്കോ​ട്ടും​പാ​ടം: അ​ങ്ങാ​ടി​യി​ൽ കൊ​റോ​ണ​യെ തു​ട​ർ​ന്ന് സേ​വ​നം ന​ട​ത്തു​ന്ന പോ​ലീ​സു​കാ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വു​മാ​യി എ​സ്പി​സി നി​ദാ ഫാ​ത്തി​മ. ക​ഴി​ഞ്ഞ​ദി​വ​സം പി​താ​വി​നോ​ടൊ​പ്പം ആ​ശു​പ​ത്രി​യി​ൽ പോ​യി മ​ട​ങ്ങ​വേ പോ​ലീ​സ് സേ​വ​നം ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് പൂ​ക്കോ​ട്ടും​പാ​ടം ഹൈ​സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​മാ​യ നി​ദ പോ​ലീ​സി​ന് ഭ​ക്ഷ​ണ​വു​മാ​യി എ​ത്തി​യ​ത്.
പി​താ​വ് കാ​യി​കാ​ധ്യാ​പ​ക​ൻ കൂ​ടി​യാ​യ ഡി.​ടി.​മു​ജീ​ബ് മ​ക​ളു​ടെ ആ​ഗ്ര​ഹ​ത്തി​ന് പൂ​ർ​ണ​പി​ന്തു​ണ ന​ൽ​കി. നി​ദ ത​ങ്ങ​ളു​ടെ അ​ധ്യാ​പ​ക​ൻ മോ​ഹ​ൻ​ദാ​സി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​വും ഭ​ക്ഷ​ണം ന​ൽ​കു​വാ​നാ​യി എ​ത്തി​യി​രു​ന്നു. വീ​ണ്ടും സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​വാ​ൻ ത​യാ​റാ​ണെ​ന്നും നി​ദ പ​റ​ഞ്ഞു.