പ​ഠ​ന​വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ‘ഇ​ല​ക​ൾ പ​ച്ച’ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ
Monday, April 6, 2020 11:32 PM IST
മ​ല​പ്പു​റം: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് പ​ഠ​ന​വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ളു​ടെ തു​ട​ർ പ​രി​ശീ​ല​നം ഉ​റ​പ്പു​വ​രു​ത്താ​നാ​യി വീ​ടു​ക​ളി​ൽ നി​ന്ന് ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ൽ മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​ൻ ത​യാ​റാ​യി.
സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി ഒ​രു മാ​സ​ത്തേ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ആ​പ്ലി​ക്കേ​ഷ​ൻ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മ​നഃ​ശാ​സ്ത്ര വി​ഭാ​ഗം ന​ട​പ്പാ​ക്കു​ന്ന സി​ഡി​എം​ആ​ർ​പി യാ​ണ് ഈ ​സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
കു​ട്ടി​ക​ൾ​ക്ക് ല​ളി​ത​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ലു​ള്ള പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​രോ ആ​ക്ടി​വി​റ്റി​യി​ലും കു​ട്ടി​ക​ളു​ടെ പു​രോ​ഗ​തി, ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നി​വ അ​ത​ത് സ​മ​യ​ത്ത് ല​ഭ്യ​മാ​കും.
സി​ഡി​എം ആ​ർ​പി​യി​ലെ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ബീ​ന മ​നോ​ജും ഐ​ടി വി​ദ​ഗ്ധ​നാ​യ മ​നോ​ജ് കു​മാ​ർ സു​ദ​ർ​ശ​ന​വും ചേ​ർ​ന്ന് ബി​ഗ് വാ​ക്ട​ർ എ​ഡ്യൂ​ക്കേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​പ്ലി​ക്കേ​ഷ​ൻ ത​യാ​റാ​ക്കി​യ​ത്. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ നി​ന്നു ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.
തു​ട​ക്ക​ത്തി​ൽ സി​ഡി​എം​ആ​ർ​പി​യി​ൽ തെ​റപ്പി ല​ഭി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യി​രു​ന്നു സൗ​ജ​ന്യ​മാ​യി ഈ ​അ​പ്ലി​ക്കേ​ഷ​ൻ ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച്് സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ഒ​രു​മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ​മാ​യി ആ​പ്ലി​ക്കേ​ഷ​ൻ ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ​ർ കൃ​ഷ്ണ​മൂ​ർ​ത്തി അ​റി​യി​ച്ചു.
കൂ​ടാ​തെ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ​രി​ശീ​ല​ന​ങ്ങ​ൾ കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കാ​നാ​യി വി​വി​ധ തെ​റാ​പ്പി​സ്റ്റു​ക​ൾ ത​യാ​റാ​ക്കി​യ മു​ഴു​വ​ൻ പ​രി​ശീ​ല​ന വീ​ഡി​യോ​ക​ളും സി​ഡി​എം​ആ​ർ​പി യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ല​ഭി​ക്കും. കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പൊ​തു​വാ​യ പ​രി​ശീ​ല​ന നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ഇ​തി​ലൂ​ടെ ല​ഭി​ക്കു​ക.
ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള മാ​ർ​ഗ​രേ​ഖ​യും യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.
സി​ഡി​എം​ആ​ർ​പി​യു​ടെ ടെ​ലി റി​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ് ഭാ​ഗ​മാ​യി​ട്ടാ​ണ് ഈ ​സൗ​ക​ര്യം ത​യാ​റാ​ക്കി​യ​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സ​മ​ഗ്ര ഉ​ന്ന​മ​ന​ത്തി​നാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശ​ല​യും കേ​ര​ള സാ​മൂ​ഹ്യ​നീ​തി വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് സി​ഡി എം​ആ​ർ​പി.
നി​ല​വി​ൽ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​യി 11 ക​മ്യൂ​മി​റ്റി ബേ​സ്ഡ് ഡി​സ​ബി​ലി​റ്റി മാ​നേ​ജ്മെ​ന്‍റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.