അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ രോ​ഗി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചു
Tuesday, April 7, 2020 11:35 PM IST
കാ​ളി​കാ​വ് : അ​ട​ക്കാ​കു​ണ്ട് എ​ഴു​പ​തേ​ക്ക​റി​ൽ വീ​ട്ടി​ൽ അ​ത്യാ​സ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ ആ​ദി​വാ​സി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി ക​ര​ൾ, കി​ഡ്നി സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ മൂ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചെ​ല്ല​നെ (56) യാ​ണ് ആം​ബു​ല​ൻ​സി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്.
ക​രു​വാ​ര​കു​ണ്ടി​ൽ നി​ന്നെ​ത്തി​യ 108 ആം​ബു​ല​ൻ​സി​ലെ എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ ആ​ദി​ൽ റം​ഷീ​ദും ട്രോ​മാ​കെ​യ​ർ വോ​ള​ണ്ടി​യ​ർ കൂ​ടി​യാ​യ പൈ​ല​റ്റ് മു​ഹ​മ്മ​ദ്കു​ട്ടി ചോ​ക്കാ​ടും കാ​ളി​കാ​വ് ട്രോ​മാ​കെ​യ​ർ സ്റ്റേ​ഷ​ൻ യൂ​ണി​റ്റി​ലെ വോ​ള​ണ്ടി​യ​ർ​മാ​രാ​യ ജം​ഷീ​ർ, ആ​ബി​ദ്, സ​ലീം, പാ​ലി​യേ​റ്റീ​വ് ഡ്രൈ​വ​റാ​യ ആ​ഷി​ഖ് എ​ന്നി​വ​രും ചേ​ർ​ന്നാണ് രോ​ഗി​യെ ആം​ബു​ല​ൻ​സി​ൽ എ​ത്തി​ച്ച​ത്. മ​റ്റു സൗ​ക​ര്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ചെ​യ്തു.