സു​ഭി​ക്ഷ കേ​ര​ളം​ പ​ദ്ധ​തി​ക്ക് ചാ​ലി​യാ​റി​ൽ തു​ട​ക്ക​മാ​യി
Friday, May 22, 2020 11:30 PM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കീ​ഴി​ലും നെ​ൽ​കൃ​ഷി ഉ​ൾ​പ്പെ​ടെ വ്യാ​പി​പ്പി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന സു​ഭി​ക്ഷം പ​ദ്ധ​തി​ക്ക് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. 15 ഹെ​ക്ട​ർ ത​രി​ശ് ഭൂ​മി​യി​ലാ​ണ് ഇ​ക്കു​റി പ​ഞ്ചാ​യ​ത്ത് കൃ​ഷി​യി​റ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം മൊ​ട​വ​ണ്ണ​യി​ൽ പ​ത്ത് ഏ​ക്ക​ർ സ്ഥ​ല​ത്ത് നെ​ൽ​വി​ത്ത് എ​റി​ഞ്ഞ് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൃ​ഷി ഓ​ഫീ​സ​ർ എം.​ഉ​മ്മ​ർ​കോ​യ, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗം പൂ​ക്കോ​ട​ൻ നൗ​ഷാ​ദ്, പാ​ട​ശേ​ഖ​ര സ​മി​തി ചെ​യ​ർ​മാ​ൻ രാ​ജ​ഗോ​പാ​ൽ, ക​ർ​ഷ​ക​രാ​യ പ്ര​കാ​ശ​ൻ, രാ​ജേ​ന്ദ്ര​ൻ, അ​പ്പു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ​ദ്ധ​തി​യു​ടെ മു​ഖ്യ ചു​മ​ത​ല കൃ​ഷി വ​കു​പ്പി​നാ​ണെ​ങ്കി​ലും ന​ട​ത്തി​പ്പ് ചു​മ​ത​ല ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്. പ​ര​മാ​വ​ധി ത​രി​ശ് ഭൂ​മി ക​ണ്ടെ​ത്തി കൃ​ഷി​യി​ട​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.