പ്ര​വാ​സി​ക​ളോ​ടു​ള്ള നി​ല​പാ​ട് തി​രു​ത്ത​ണം: കോ​ണ്‍​ഗ്ര​സ്
Thursday, May 28, 2020 11:35 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​യ പ്ര​വാ​സി​ക​ളോ​ടു​ള്ള നി​ല​പാ​ട് തി​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പെ​രി​ന്ത​ൽ​മ​ണ്ണ മി​നി സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ഏ​റെ​കാ​ലം പ്ര​വാ​സം ജീ​വി​തം ന​യി​ച്ച് കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യം മൂ​ലം തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടു നാ​ട്ടി​ലേ​ക്കു വ​രു​ന്ന പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ന്‍റൈൻ ചെ​ല​വ് വ​ഹി​ക്കു​ന്ന​തി​ൽ നി​ന്നു സ​ർ​ക്കാ​ർ പി​ൻ​മാ​റി​യ​ത് പ്ര​വാ​സി​ക​ളു​ടെ കാ​ര്യ​ത്തി​ലെ സ​ർ​ക്കാ​രി​ന്‍റെ ഇ​ര​ട്ടത്താ​പ്പാ​ണ് തെ​ളി​യിക്കു​ന്ന​തെ​ന്നു ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി പ​ച്ചീ​രി സു​ബൈ​ർ അ​ഭി​പ്രാ​യപ്പെ​ട്ടു.

തോ​പ്പി​ൽ രാ​ജേ​ന്ദ്ര​ൻ, എം.​പി.​മ​നോ​ജ്, ഷെ​ഫി​ഖ് ജൂ​ബി​ലി, പി.​ടി സ​ജീ​വ്, പ​ട്ടാ​ണി ഫൈ​സ​ൽ, സു​രേ​ഷ് ഒ​ടു​വി​ൽ, അ​സ്ക്ക​ർ തേ​ക്കി​ൻ​കോ​ട്, റി​യാ​സ് എ​ന്നി​വ​ർ ധ​ർ​ണ​ക്ക് നേ​തൃ​ത്വം ന​ൽ​കി.