പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Thursday, May 28, 2020 11:35 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് സി​വി​ൽ സ്റ്റേ​ഷ​ൻ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. ഗ​ൾ​ഫി​ൽ നി​ന്നു മ​ട​ങ്ങി വ​രു​ന്ന പ്ര​വാ​സി​ക​ളു​ടെ ചി​കി​ത്സാ ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്നും ക്വാ​റ​ന്‍റൈ​ൻ ചെ​ല​വു​ക​ൾ വ​ഹി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ധ​ർ​ണ.
സ​ർ​ക്കാ​രി​ന്‍റെ പ​ര​സ്യ​ത്തി​ന് കോ​ടി​ക​ൾ ചെ​ല​വാ​ക്കു​ന്പോ​ൾ പ്ര​വാ​സി​കൾക്ക് നേരെ ക​ണ്ണ​ട​ക്കു​ന്ന ന​യം തി​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. കെ​പി​സി​സി മെം​ബ​ർ അ​ഡ്വ.ബെ​ന്നി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് സി​ദീ​ഖ് മ​ണ്ണാ​ർ​മ​ല, യാ​ക്കൂ​ബ് കു​ന്ന​പ്പ​ള്ളി, കെ.​ഹാ​രി​സ്, ഹം​സ ഏ​ലം​കു​ളം, ജോ​സ​ഫ് എ​ന്നി​വ​ർ പ്രസംഗിച്ചു.