ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് 73 യാ​ത്ര​ക്കാ​ർ ക​രി​പ്പൂ​രി​ലെ​ത്തി
Thursday, May 28, 2020 11:36 PM IST
മ​ല​പ്പു​റം: ബം​ഗ​ളൂ​രു​വി​ൽ നി​ന്നു 73 യാ​ത്ര​ക്കാ​രു​മാ​യി 6 ഇ - 1729 ​ഇ​ൻ​ഡി​ഗോ പ്ര​ത്യേ​ക വി​മാ​നം ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.15 ന് ​ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. ഏ​ഴു​ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 48 പു​രു​ഷ​ൻ​മാ​രും 25 സ്ത്രീ​ക​ളു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. തി​രി​ച്ചെ​ത്തി​യ​വ​രു​ടെ ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​ണ​ക്കു​ക​ൾ ചു​വ​ടെ, മ​ല​പ്പു​റം - 20, ക​ണ്ണൂ​ർ - നാ​ല്, കാ​സ​ർ​ഗോ​ഡ് - നാ​ല്, കോ​ഴി​ക്കോ​ട് - 39, പാ​ല​ക്കാ​ട് - നാ​ല്, വ​യ​നാ​ട് - ഒ​ന്ന് , തൃ​ശൂ​ർ - ഒ​ന്ന്.
തി​രി​ച്ചെ​ത്തി​യ​വ​രി​ൽ ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി സ്വ​ന്തം ചെ​ല​വി​ൽ ക​ഴി​യേ​ണ്ടു​ന്ന പ്ര​ത്യേ​ക നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലും പ്ര​ക​ട​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ല്ലാ​ത്ത ശേ​ഷി​ക്കു​ന്ന 72 പേ​ർ സ്വ​ന്തം വീ​ടു​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്.