മ​ല​പ്പു​റ​ത്തു എ​ട്ടു​പേ​ർ​ക്കു കൂ​ടി കോ​വി​ഡ്
Thursday, June 4, 2020 11:01 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ എ​ട്ടു​പേ​ർ​ക്കു കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​ർ​ബു​ദ​ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ച യു​വ​തി​യും ഇ​പ്പോ​ൾ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടും. ഇ​വ​രു​ടെ ഭ​ർ​ത്താ​വ്, ഭ​ർ​ത്തൃ സ​ഹോ​ദ​രി, ദു​ബാ​യ്, കു​വൈ​റ്റ്, ഖ​ത്ത​ർ, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നാ​ലു​പേ​ർ, ഒ​രു എ​യ​ർ ഇ​ന്ത്യ ജീ​വ​ന​ക്കാ​ര​ൻ എ​ന്നി​വ​ർ​ക്കു​മാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തെ​ന്നു മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.
രോ​ഗ​ബാ​ധി​ത​രി​ൽ ആ​റു പേ​ർ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഒ​രാ​ൾ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ള്ള ഒ​രു പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക്കും ഇ​ന്ന​ലെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.ജൂ​ണ്‍ ര​ണ്ടി​ന് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ അ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​തി​നി​ടെ മ​രി​ച്ച എ​ട​പ്പാ​ൾ പൊ​റൂ​ക്ക​ര സ്വ​ദേ​ശി​നി ഇ​രു​പ​ത്തി​യേ​ഴു​കാ​രി ദു​ബാ​യി​ൽ നി​ന്നു മേ​യ് 20 ന് ​കൊ​ച്ചി വ​ഴി​യാ​ണ് തി​രി​ച്ചെ​ത്തി​യി​രു​ന്ന​ത്.
കൂ​ടെ​യെ​ത്തി​യ ഇ​വ​രു​ടെ ഭ​ർ​ത്താ​വ് മു​പ്പ​ത്തി​യ​ഞ്ചു​കാ​ര​നും ഇ​വ​രെ പ​രി​ച​രി​ച്ചി​രു​ന്ന ഭ​ർ​ത്തൃ​സ​ഹോ​ദ​രി എ​ട​പ്പാ​ൾ കോ​ലൊ​ള​ന്പ് സ്വ​ദേ​ശി​നി മു​പ്പ​ത്തി​യെ​ട്ടു​വ​യ​സു​കാ​രി​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ദു​ബാ​യി​ൽ നി​ന്നു മേ​യ് 31 ന് ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ക​രി​പ്പൂ​രി​ലെ​ത്തി​യ വ​ളാ​ഞ്ചേ​രി മു​ക്കി​ല​പ്പീ​ടി​ക സ്വ​ദേ​ശി അ​ന്പ​ത്തി​യൊ​ന്നു​കാ​ര​ൻ, ജൂ​ണ്‍ ര​ണ്ടി​ന് ഖ​ത്ത​റി​ൽ നി​ന്നു കൊ​ച്ചി​യി​ലെ​ത്തി​യ പെ​രു​ന്പ​ട​പ്പ് സ്വ​ദേ​ശി എ​ഴു​പ​ത്തി​മൂ​ന്നു​വ​യ​സു​കാ​ര​ൻ, മേ​യ് 26 ന് ​കു​വൈ​റ്റി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി നാ​ട്ടി​ലെ​ത്തി​യ താ​ഴേ​ക്കോ​ട് അ​ര​ക്കു​പ​റ​ന്പ് സ്വ​ദേ​ശി നാ​ൽ​പ്പ​ത്തി​നാ​ലു​കാ​ര​ൻ, മും​ബൈ​യി​ൽ നി​ന്നു മേ​യ് 14 ന് ​സ്വ​കാ​ര്യ ബ​സി​ൽ നാ​ട്ടി​ലെ​ത്തി​യ താ​നൂ​ർ പ​ന​ങ്ങാ​ട്ടൂ​ർ സ്വ​ദേ​ശി അ​റു​പ​തു​വ​യ​സു​കാ​ര​ൻ എ​ന്നി​വ​ർ​ക്കു​മാ​ണ് പു​തു​താ​യി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ ഖ​ത്ത​റി​ൽ നി​ന്നു വ​ന്ന പെ​രു​ന്പ​ട​പ്പ് സ്വ​ദേ​ശി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ്.
ഇ​വ​രെ കൂ​ടാ​തെ മേ​യ് 31 ന് ​ദു​ബാ​യി​ൽ നി​ന്ന് ക​രി​പ്പൂ​രി​ലെ​ത്തി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ച പാ​ല​ക്കാ​ട് വ​ല്ല​പ്പു​ഴ സ്വ​ദേ​ശി നാ​ൽ​പ്പ​ത്തി​ര​ണ്ടു​കാ​ര​നും കോ​വി​ഡ് ബാ​ധ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​വ​ർ വീ​ടു​ക​ളി​ൽ പ്ര​ത്യേ​ക മു​റി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
ഈ ​വി​വ​രം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്ക​ണം. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്കു സ​ർ​ക്കാ​ർ ഒ​രു​ക്കി​യ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും നേ​രി​ട്ടു ആ​ശു​പ​ത്രി​ക​ളി​ൽ പോ​ക​രു​ത്. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ല്ലി​ൽ വി​ളി​ച്ച് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണം.
ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.