പെ​രി​ന്ത​ൽ​മ​ണ്ണ മാ​ർ​ക്ക​റ്റ് ഇ​ന്നു തു​റ​ക്കും
Tuesday, July 14, 2020 11:20 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് ഭീ​തി​യെ തു​ട​ർ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നാ​ലു ദി​വ​സ​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന ഡെ​യി​ലി മാ​ർ​ക്ക​റ്റ് ഇ​ന്നു​മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും .ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മാ​ർ​ക്ക​റ്റി​ലെ​ത്തി​യ ലോ​റി ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ് രോ​ഗം
സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും സ​ന്പ​ർ​ക്ക സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ഗ​ര​മ​ധ്യ​ത്തി​ലെ പ​ഴം, പ​ച്ച​ക്ക​റി, മ​ത്സ്യ മാ​ർ​ക്ക​റ്റ് താ​ൽ​ക്കാ​ലി​ക​മാ​യി ന​ഗ​ര​സ​ഭ അ​ട​ച്ചി​ട്ട​ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​ഗ്നി​ശ​മ​ന സേ​ന വി​ഭാ​ഗം മാ​ർ​ക്ക​റ്റ് അ​ണു​വി​മു​ക്ത​മാ​ക്കി​യി​രു​ന്നു.
ഡ്രൈ​വ​റു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട മു​ഴു​വ​ൻ ആ​ളു​ക​ളോ​ടും ക്വാ​റ​ന്‍റൈ​ൻ പ്ര​വേ​ശി​ക്കു​വാ​ൻ നി​ർ​ദേ​ശി​ച്ച​താ​യും അ​തി​നു​ശേ​ഷ​മാ​ണ് ഇ​ന്നു മു​ത​ൽ മാ​ർ​ക്ക​റ്റ് തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നു ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എം. ​മു​ഹ​മ്മ​ദ് സ​ലീം പ​റ​ഞ്ഞു. മാ​ർ​ക്ക​റ്റി​ലെ എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും സാ​നി​റ്റ​റൈ​സ​ർ അ​ട​ക്ക​മു​ള്ള എ​ല്ലാ​വി​ധ സു​ര​ക്ഷ​ക​ളും ഒ​രു​ക്കി​യ​താ​യി വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.
സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള എ​ല്ലാ​വ​രെ​യും ക​ണ്ടെ​ത്തി ക്വാ​റ​ന്‍റൈ​ൻ ചെ​യ്ത​താ​യും ഇ​ല്ലാ​ത്ത മ​റ്റു സെ​യി​ൽ​സ്മാ​ൻ​മാ​ർ, പോ​ർ​ട്ട​ർ​മാ​ർ എ​ന്നി​വ​രാ​യി​രി​ക്കും മാ​ർ​ക്ക​റ്റി​ൽ ക​ട​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്നും അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.